മീര ജാസ്മിൻ/ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

കുട്ടിയുടുപ്പിൽ ടൈംസ് സ്ക്വയറിൽ മീര ജാസ്മിൻ, പ്രായം പിന്നോട്ടാണോ എന്ന് ആരാധകർ

നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ ഒരുകാലത്തെ ഇഷ്ടനായികയായിരുന്നു മീര ജാസ്മിൻ. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് താരം. പ്രായത്തെ പിന്നിലാക്കുന്ന ലുക്കിലാണ് മീര ജാസ്മിൻ തന്റെ ഇൻസ്റ്റ​ഗ്രാമിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ വൈറലാവുന്നത് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നിന്നുള്ള മീരയുടെ ചിത്രങ്ങളാണ്. 

കുട്ടിഡ്രസ് അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ ചിത്രങ്ങളിൽ കൊണുന്നത്. വരികൾക്കിടയിലൂടെയുള്ള ജീവിതം എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങൾ. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. വീണ്ടും ചെറുപ്പമായി എന്നാണ് ആരാധകരുടെ കമന്റുകൾ. 

ആറു വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് മീര നായികയായി മലയാളത്തിലേക്ക് തിരിച്ചെത്തിയത്. മലയാളത്തിലും തമിഴിലുമായി നിരവധി പ്രോജക്ടുകളാണ് നടിയെ തേടിയെത്തുന്നത്. യൈ നോട്ട് സ്റ്റുഡിയോസ് സംവിധാനം ചെയ്യുന്ന ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴിലും തിരിച്ചെത്തുകയാണ് മീര. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ക്വീൻ എലിസബത്ത്’ ആണ് മലയാളത്തിൽ മീരയുടെ പുതിയ ചിത്രം. നരേനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു