ഭർത്താവ് അശ്വിനൊപ്പം മിയ/ഇൻസ്റ്റ​ഗ്രാം 
Entertainment

അശ്വിനെ കണ്ടുമുട്ടിയിട്ട് ഒരാണ്ട്, വിവരിക്കാൻ വാക്കുകളില്ല;  സന്തോഷം പങ്കുവച്ച് മിയ 

അശ്വിനുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് ഒരു വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം നടി ആരാധകരുമായി പങ്കിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഭർത്താവ് അശ്വിൻ ജോർജ്ജിനെ കണ്ടുമുട്ടിയിട്ട് ഒരു വർഷമായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയനടി മിയ ജോർജ്ജ്. ആശ്വിനെ കണ്ടതിന് ശേഷമുള്ള തന്റെ ജീവിതത്തിലെ ഈ ഒരു വർഷത്തെക്കുറിച്ച് വിവരിക്കാൻ വാക്കുകൾ തികയുന്നില്ലെന്നാണ് നടി കുറിച്ചിരിക്കുന്നത്. അശ്വിനുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് ഒരു വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം നടി ആരാധകരുമായി പങ്കിട്ടത്. 

”കഴിഞ്ഞ വർഷം ഇതേ ദിവസമായിരുന്നു ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്. ഈ വർഷം എങ്ങനെയായിരുന്നുവെന്ന് വിവരിക്കാൻ എനിക്ക് വാക്കുകളില്ല. സന്തോഷകരമായ ഈ വർഷത്തിനും ഇത്രയും നല്ലൊരാളെ തന്നതിനും ദൈവത്തിന് നന്ദി,” മിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഭാമയും ശിവദയും അടക്കമുളള താരങ്ങളും ആരാധകരും മിയയ്ക്കും അശ്വിനും ആശംസകൾ അറിയിച്ചിട്ടുണ്ട്.

ലോക്ക്ഡൗൺ കാലത്തായിരുന്നു നടി മിയയുടെയും അശ്വിന്റെയും വിവാഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്