മുത്തുമണിയും അരുണും/ ചിത്രം: ഫേസ്ബുക്ക് 
Entertainment

15 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു, നടി മുത്തുമണിക്കും സംവിധായകൻ അരുണിനും കുഞ്ഞ് പിറന്നു

നടി മുത്തുമണിക്കും സംവിധായകൻ അരുണിനും ആൺ കുഞ്ഞ് പിറന്നു

Author : സമകാലിക മലയാളം ഡെസ്ക്

ടി മുത്തുമണിക്കും സംവിധായകൻ അരുണിനും ആൺ കുഞ്ഞ് പിറന്നു. 15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവരുടെയും ജീവിതത്തിലേക്ക് കു‍ഞ്ഞതിഥി എത്തിയത്. കഴിഞ്ഞ ദിവസം നിറവയറുള്ള മുത്തുമണിക്കൊപ്പം നിൽക്കുന്ന ചിത്രം അരുൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

2006ലാണ് അര‌ുണും മുത്തുമണിയും വിവാഹിതരായത്. അഭിഭാഷകയായി എൻറോൾ ചെയ്തതിനു ശേഷമാണ് മുത്തുമണി സിനിമയിലെത്തിയത്. സത്യൻ അന്തിക്കാടിന്റെ ‘രസതന്ത്രം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

മുത്തുമണിയും അരുണും നാടകത്തിൽ നിന്നാണ് സിനിമയിലേക്കെത്തിയത്. നെല്ലിക്ക എന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ്‌ അരുൺ സിനിമയിൽ തുടക്കമിട്ടത്‌. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫൈനൽ എന്ന സിനിമ സംവിധാനം ചെയ്തു. തേവര സേക്രഡ് ഹാർട്ട് കോളേജിലെ അധ്യാപകൻ കൂടിയാണ് അരുൺ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT