ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

"എന്നും നിന്റെ ഹൃദയം മൃദുലമായി മിടിക്കുന്നത് ഞാൻ അറിയുന്നുണ്ട്"; നിറവയറിൽ മൈഥിലി, ചിത്രങ്ങൾ 

കഴിഞ്ഞ തിരുവോണ നാളിലാണ് താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത മൈഥിലി അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

നിറവയറിൽ ചിത്രങ്ങൾ പങ്കുവച്ച് നടി മൈഥിലി. കുഞ്ഞിനെ ശരീരത്തിൽ വഹിക്കുന്ന ജീവിതത്തിലെ ഈ സ്പെഷ്യൽ നാളുകൾ എല്ലാ വർഷം ഓർക്കാനായി ഒരു സ്പെഷ്യൽ ഇടത്തിൽ ചേർത്തുവയ്ക്കുമെന്ന് കുറിച്ചാണ് മൈഥിലി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ തിരുവോണ നാളിലാണ് താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത മൈഥിലി അറിയിച്ചത്. ഓണാശംസകൾ നേർന്ന് മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം പങ്കുവയ്ക്കുകയായിരുന്നു നടി. 

"എന്റെ ഏറ്റവും വിലപ്പെട്ട കുഞ്ഞേ, തുടക്കം മുതൽ നിന്നെ ഞാൻ സ്നേഹിക്കുന്നു. എന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എന്റെ അമൂല്യമായ കുഞ്ഞ് അത്ഭുതമാണ് നീ. എല്ലാ ദിവസവും നിന്റെ സാന്നിധ്യം ഞാൻ അറിയുന്നുണ്ട്. എല്ലാ ദിവസവും നീ വളരെ പെട്ടെന്ന് വളരുകയാണ്. എന്നും നിന്റെ ഹൃദയം മൃദുലമായി മിടിക്കുന്നത് ഞാൻ അറിയുന്നുണ്ട്. അതുകൊണ്ട് നിന്നെ ശരീരത്തിൽ വഹിച്ച ജീവിതത്തിലെ ഈ സ്പെഷ്യൽ സമയം ഞാനെന്നും ഒരു സ്പെഷ്യൽ ഇടത്തിൽ തന്നെ സൂക്ഷിക്കും", എന്നാണ് ചിത്രങ്ങൾക്കൊപ്പം മൈഥിലി കുറിച്ചത്. 

'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മൈഥിലിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം 'ചട്ടമ്പി' ആണ്. ഈ വർഷം ഏപ്രിൽ 28നായിരുന്നു മൈഥിലിയുടെയും സമ്പത്തിന്റെയും വിവാഹം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു