ചിത്രം: ഇൻസ്റ്റാ​ഗ്രാം 
Entertainment

"നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ"; വിമർശനങ്ങൾക്ക് നടുവിൽ നൃത്തം കരുത്താക്കി നവ്യ

നവ്യ നായരെ ഇഡി ചോദ്യം ചെയ്ത സംഭവത്തിന് പിന്നാലെ വ്യാപക വിമർശനമാണ് താരത്തിനെതിരെ ഉയർന്നത്

സമകാലിക മലയാളം ഡെസ്ക്

ആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായുള്ള ബന്ധത്തിന്റെ പേരിൽ നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്ത സംഭവത്തിന് പിന്നാലെ വ്യാപക വിമർശനമാണ് താരത്തിനെതിരെ ഉയർന്നത്. ഇപ്പോഴിതാ ആരോപണങ്ങളോട് പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നവ്യ. "നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" എന്ന ഹാഷ്ടാഗോടെ എതിർപ്പുകളെയെല്ലാം നൃത്തത്തിലൂടെ നേരിടുകയാണ് നവ്യ. 

"തകർന്നിരിക്കുമ്പോൾ നൃത്തം ചെയ്യുക. കടുത്ത പോരാട്ടങ്ങൾ നടുവിൽ നിൽക്കുമ്പോഴും നിങ്ങളുടെ മുറിവിൽ കെട്ടിയ ആ ബാൻഡേജ് നനഞ്ഞു കുതിർന്ന് രക്തം വാർന്നൊലിക്കുമ്പോഴും ചോരയിൽ ചവിട്ടി നിന്ന് നൃത്തം ചെയ്യുക" എന്നാണ് വിഡിയോയ്ക്കൊപ്പം നവ്യ കുറിച്ചത്. ഇതിനൊപ്പമാണ് നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് ചേർത്തിരിക്കുന്നത്. 

സച്ചിൻ സാവന്തുമായി നവ്യക്ക് അടുത്ത ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡി താരത്തെ ചോദ്യം ചെയ്തത്. എന്നാൽ സച്ചിനുമായി അയൽപക്ക ബന്ധമാണ് ഉള്ളതെന്നും മകന് നൽകിയ പിറന്നാൾ സമ്മാനമല്ലാതെ ഉപഹാരങ്ങൾ സ്വീകരിച്ചിട്ടില്ലെന്നുമാണ് നവ്യയുടെ കുടുംബം നൽകിയ വിശദീകരണം. ‌

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT