ചിത്രം: ട്വിറ്റർ 
Entertainment

 'ചിരു 153'; ലൂസിഫർ തെലുങ്കിൽ സ്റ്റീഫന്റെ പ്രണയിനിയായി നയൻതാരയും 

തെലുങ്കിൽ റൊമാന്റിക് ട്രാക്കിലൂടെയും സ്റ്റീഫൻ സഞ്ചരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ലൂസിഫർ തെലുങ്ക് പതിപ്പിന്റെ പ്രീ പ്രൊഡക്‌ഷൻ ചിത്രങ്ങൾ പുറത്തുവിട്ടു അണിയറ പ്രവർത്തകർ. ചിത്രം ഉപേക്ഷിച്ചെന്ന വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് സിനിമയുടെ മ്യൂസിക് പ്രൊഡക്‌ഷൻ പുരോഗമിക്കുകയാണെന്നറിയിച്ച് സംവിധായകൻ മോഹൻരാജ(ജയം രാജ) ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 'ചിരു 153' ആയാണ് ലൂസിഫർ തെലുങ്കിൽ ഒരുങ്ങുന്നത്.

ലൂസിഫർ‍ മലയാളം ഭാ​ഗത്തിൽ നിന്ന് വ്യത്യസ്തമായാണ് തെലുങ്കിൽ ചിത്രം ഒരുങ്ങുന്നത്. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയായി  ചിരഞ്ജീവി എത്തുമ്പോൾ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തിൽ നിന്ന് ഏറെ മാറ്റമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ. നായകകഥാപാത്രത്തിന്റെ പ്രണയിനിയായി നയൻതാരയും സിനിമയിലുണ്ടാകും. മലയാളത്തിൽ ചിത്രമൊരു മാസ് പൊളിറ്റിക്കൽ ത്രില്ലറായിരുന്നെങ്കിൽ തെലുങ്കിൽ റൊമാന്റിക് ട്രാക്കിലൂടെയും സ്റ്റീഫൻ സഞ്ചരിക്കും.

ചിത്രത്തിന്റെ തിരക്കഥയിൽ ചിരഞ്ജീവി തൃപ്തനല്ലാത്തതിനാൽ റീമേക്ക് ഉപേക്ഷിക്കുന്നതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സിനിമയുടെ പുതിയ വിശേഷങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മെഗാസ്റ്റാറിനോടുള്ള സ്‌നേഹം പ്രകടമാക്കുന്ന സൂപ്പർ ഹൈ മ്യൂസിക് ആയിരിക്കും സിനിമയിലേതെന്ന് മോഹൻരാജ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT