നേഹ ധൂപിയ/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'എത്ര നിര്‍വികാരമായ കമന്റ്, മുലയൂട്ടുന്നതിനെ ലൈംഗീക കണ്ണോടെ നോക്കാതിരിക്കൂ'; നടി നേഹ ധൂപിയ 

ഒരു അമ്മ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രത്തിനടിയില്‍ മോശമായി കണ്ട കമന്റ് ചൂണ്ടിക്കാട്ടുകയായിരുന്നു നേഹ

Author : സമകാലിക മലയാളം ഡെസ്ക്

മുലയൂട്ടുന്നതിനെ ഒരു സാധാരണ സംഭവമായി കാണാന്‍ പഠിക്കണമെന്നും അതിനെ ലൈംഗികദൃഷ്ടിയോടെ നോക്കുന്നത് അവസാനിപ്പിക്കണമെന്നും നടി നേഹ ധൂപിയ. 'ഫ്രീഡം ടു ഫീഡ്' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് നടി ഇക്കാര്യം ചൂണ്ടിക്കാട്ടയത്. ആദ്യമായി അമ്മയാകുന്ന ഒരു സ്ത്രീയുടെ യാത്ര അവര്‍ക്കുമാത്രം അറിയുന്നതാണെന്നും എല്ലാവരും അതിന്റെ സന്തോഷ വശങ്ങള്‍ മാത്രം കാണുമ്പോള്‍ ഒരു വലിയ ഉത്തരവാദിത്വത്തം നിറഞ്ഞതും വവൈകാരികവുമാണ് മറുവശമെന്ന് കുറിക്കുകയാണ് നേഹ. 

ഒരു അമ്മയാകുക എന്നതുതന്നെ ശ്രമകരമായ ഒന്നാണെന്നും അതിനൊപ്പം മറ്റെല്ലാ കാര്യങ്ങളും ചെയ്യുക എന്നത് വളരെ പ്രയത്‌നം വേണ്ടതാണെന്നും രണ്ടുവയസുകാരിയുടെ അമ്മ കൂടിയായ നേഹ പറഞ്ഞു. താനും ഇതേ അവസ്ഥയിലൂടെ കടന്നുപോയതാണെന്ന് നേഹ കുറിച്ചു. 

ഒരു അമ്മ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രത്തിനടിയില്‍ മോശമായി കണ്ടെ ഒരു കമന്റ് ചൂണ്ടിക്കാട്ടിയായിരുന്നു നേഹയുടെ പിന്നീടുള്ള വാക്കുകള്‍. എവിടെ എങ്ങനെ മുലയൂട്ടണമെന്നത് ഒരു അമ്മയുടെ തീരുമാനമാണെന്ന് നടി പറഞ്ഞു. "പലപ്പോഴും മുലയൂട്ടുന്ന അമ്മമാരെ ലൈംഗീക കണ്ണോടെയാണ് ആളുകള്‍ നോക്കുന്നത്. ഒരു അമ്മയായതുമുതല്‍ മുലയൂട്ടലിനെ ഒരു സാധാരണ സംഭവമായി നോക്കികാണുന്നതിലേക്കുള്ള പ്രവര്‍ത്തനത്തില്‍ ഞാനും ഭാഗമാണ്. അമ്മമാര്‍ക്ക് എത്രത്തോളം അരേചകമാണ് നമ്മുടെ രാജ്യമെന്ന് കാണിക്കുന്നതാണ് ഇത്തരം നിര്‍വ്വികാരമായ കമന്റുകള്‍', നേഹ ചൂണ്ടിക്കാട്ടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT