വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

പിറന്നാൾ കേക്ക് ഊതി കെടുത്തുന്നതിനിടയിൽ മുടിക്ക് തീപിടിച്ചു; പേടിച്ച് ഒച്ചവെച്ച് നടി; വിഡിയോ

നടുക്കുള്ള രണ്ട് മെഴുകുതിരികൾ ഊതിക്കെടുത്തുന്നതിനിടെ രണ്ട് വശങ്ങളിലേയും മുടിക്ക് തീപിടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മേരിക്കയിലെ പ്രമുഖ ടെലിവിഷൻ താരവും നടിയും ഫാഷൻ ഡിസൈനറുമാണ് നിക്കോൾ റിച്ചി. കഴിഞ്ഞ ദിവസം താരത്തിന്റെ 40ാം പിറന്നാളായിരുന്നു. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ​ഗംഭീരമായാണ് പിറന്നാൾ ആഘോഷമാക്കിയത്. എന്നാൽ അതിനിടെ സംഭവിച്ച ഒരു ദുരന്തമാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പിറന്നാൾ കേക്ക് ഊതികെടുത്തുന്നതിനിടെ താരത്തിന്റെ മുടിക്ക് തീപിടിക്കുകയായിരുന്നു. 

നിക്കോളിന്റെ ഫോട്ടോ പ്രിന്റ് ചെയ്ത രീതിയിലുള്ള കേക്കായിരുന്നു. കേക്കിന് ചുറ്റുമായി മെഴുകുതിരികളും കത്തിച്ചുവച്ചിരുന്നു. നടുക്കുള്ള രണ്ട് മെഴുകുതിരികൾ ഊതിക്കെടുത്തുന്നതിനിടെ രണ്ട് വശങ്ങളിലേയും മുടിക്ക് തീപിടിക്കുകയായിരുന്നു. ഒരു ഭാ​​ഗത്തെ തീ അടുത്തുണ്ടായിരുന്ന ആൾ പെട്ടെന്നുതന്നെ കെടുത്തിയെങ്കിൽ മറു ഭാ​ഗത്ത് തീ ആളി പടരുകയായിരുന്നു. ഇത് കണ്ട് പേടിച്ച് ഒച്ചവയ്ക്കുന്ന നിക്കോളിനേയും വിഡിയോയിൽ കാണാം. 

താരം തന്നെയാണ് തന്റെ അപകട വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 40 ഇതുവരെ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയിരിക്കുന്നത്. ഞെട്ടിക്കുന്ന വിഡിയോ കണ്ട് നിരവധി സെലിബ്രിറ്റികളാണ് കമന്റുമായി എത്തിയത്. താരത്തിന്റെ ഭർത്താവും ​ഗായകനുമായ ജോ യൽ മാഡൻ വിഡിയോ കണ്ട് കുറിച്ചത് സോ ഹോട്ട് എന്നാണ്.  പിറന്നാൾ ആശംസകൾ നേരുന്നതിനൊപ്പം നിരവധി പേർ താരത്തിന്റെ സുഖവിവരവും അന്വേഷിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT