ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'ഫ്യൂഡൽ തെമ്മാടി ഞങ്ങളെ വിട്ടു പോയിട്ട് 19 വർഷം'; റിയൽ മം​ഗലശ്ശേരി നിലകണ്ഠനെക്കുറിച്ച് നിരഞ്ജന

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ എക്കാലത്തേയും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നാണ് ദേവാസുരത്തിലെ മം​ഗലശ്ശേരി നീലകണ്ഠൻ. ആരെയും പേടിയില്ലാത്ത ഫ്യൂഡൽ തെമ്മാടി കുറച്ചൊന്നുമല്ല മലയാള സിനിമപ്രേമികളെ ആവേശത്തിലാക്കിയിരിക്കുന്നത്. മുല്ലശ്ശേരി രാജു എന്ന ഇതിലും ശക്ത‌നായ മനുഷ്യന്റെ ജീവിതമാണ് രഞ്ജിത്തും ഐവി ശശിയും ചേർന്ന് ദേവാസുരമാക്കിയത്. ഇപ്പോൾ മുല്ലശ്ശേരി രാജുവിന്റെ 19ാം ചരമ വാർഷികത്തിൽ അദ്ദേഹത്തിന്റെ ചെറുമകളും നടിയുമായ നിരഞ്ജന അനൂപ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

ഫ്യൂഡൽ തെമ്മാടി ഞങ്ങളെ വിട്ടുപോയിട്ട് 19 വർഷമാവുകയാണ്.  അദ്ദേഹത്തെപ്പോലെ ഒന്നിച്ച് സമയം ചെലവഴിക്കണമെന്നും സംസാരിക്കണമെന്നും സ്നേഹിക്കണമെന്നും അതിയായി ആ​ഗ്രഹിച്ച   മറ്റൊരാളില്ല. അങ്ങയുടെ ചെറുമകളായി അറിയപ്പെടുന്നതിൽ എന്നും അഭിമാനിക്കുന്നു, അനു​ഗ്രഹമായി കരുതുന്നു. വല്ലാതെ മിസ് ചെയ്യുന്നുണ്ട്.- നിരഞ്ജന കുറിച്ചു. മുത്തശ്ശനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് നിരഞ്ജനയുടെ കുറിപ്പ്. 

മുല്ലശ്ശേരി രാജുവിന്റേയും ഭാര്യ ലക്ഷ്മിയുടേയും ജീവിതമാണ് ദേവാസുരത്തിൽ സിനിമയായത്. സിനിമയിലേതുപോലെ ജീവിതത്തിലും രാജുവിന്റെ കരുത്തായിരുന്നു ലക്ഷ്മി.  ഇവരുടെ മകൾ നാരായണിയുടെയും അനൂപിന്റെയും മകളാണ് നടി നിരഞ്ജന അനൂപ്.  2002ലാണ് രാജു വിടപറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT