വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Entertainment

കറുത്ത സാരിയിൽ അതിസുന്ദരിയായി പാർവതി; ‘ദൂത്താ’, മുംബൈയിലെ പ്രഖ്യാപന ചടങ്ങ്, വിഡിയോ 

വിക്രം കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ആമസോൺ പ്രൈം വഴിയാകും റിലീസിനെത്തുക

Author : സമകാലിക മലയാളം ഡെസ്ക്

‘ദൂത്താ’ എന്ന തന്റെ പുതിയ വെബ് സീരിസിന്റെ മുംബൈയിലെ പ്രഖ്യാപന ചടങ്ങിൽ തിളങ്ങി നടി പാർവതി തിരുവോത്ത്. പാർവതിക്കൊപ്പം നാഗചൈതന്യയാണ് ‘ദൂത്താ’യിൽ പ്രധാനവേഷത്തിലെത്തുന്നത്. വിക്രം കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ആമസോൺ പ്രൈം വഴിയാകും റിലീസിനെത്തുക. 

കറുത്ത സാരിയിൽ അതീവ സുന്ദരിയായാണ് പാർവതി ചടങ്ങിനെത്തിയത്. വി നെക്ക് ഫുൽ സ്ലീവ് ഷിമ്മർ ബ്ലൗസും പ്ലെയിൻ ബ്ലാക്ക് സാരിയുമാണ് പാർവതി ധരിച്ചിരുന്നത്. ഒരു കമ്മൽ മാത്രമാണ് ആഭരണമായി അണിഞ്ഞിട്ടുള്ളത്. ഹൈ പോണി ആയിരുന്നു താരത്തിന്റെ ഹെയർസ്റ്റൈൽ. 

ദൂത്താ അടക്കം നാൽപത് പുതിയ ടൈറ്റിലുകളാണ് മുംബൈയിൽ നടന്ന ചടങ്ങിൽ ആമസോൺ പ്രൈം പ്രഖ്യാപിച്ചത്. കരൺ ജോഹർ, അഭിഷേക് ബച്ചൻ, സുമുഖി സുരേഷ് എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ. പ്രഖ്യാപിച്ചവയിൽ സിനിമയും സീരിസുകളും ഉൾപ്പെടും. ഫാമിലി മാൻ സംവിധായരുടെ ഫാർസി എന്ന സീരിസാണ് ഇതിൽ പ്രധാനം. ഷാഹിദ് കപൂർ നായകനാകുന്ന ഫാർസിയിൽ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT