പാർവതിയുടെ വിവാഹനിശ്ചയ ചടങ്ങിൽ നിന്ന് ഇൻസ്റ്റ​ഗ്രാം
Entertainment

'തീർത്തും യാദൃച്ഛികമായൊരു കണ്ടുമുട്ടൽ'; വിവാഹ വാർത്ത പങ്കുവച്ച് നടി പാർവതി നായർ

ഒരു പാർട്ടിയിൽ വച്ചാണ് ഞാൻ ആശ്രിതിനെ ആദ്യമായി കാണുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

നടി പാർവതി നായർ വിവാഹിതയാകുന്നു. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ വിവാഹനിശ്ചയം. ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരൻ ആശ്രിത് അശോകാണ് വരൻ. തന്റെ വിവാഹനിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ച് പാർവതി തന്നെയാണ് സന്തോഷം ആരാധകരെ അറിയിച്ചത്. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നു.

‘‘എന്റെ പ്രണയത്തിനൊപ്പം ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കാൻ പോകുന്നു എന്ന് പറയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരു പാർട്ടിയിൽ വച്ചാണ് ഞാൻ ആശ്രിതിനെ ആദ്യമായി കാണുന്നത്. തീർത്തും യാദൃച്ഛികമായൊരു കണ്ടുമുട്ടൽ.

ആ ദിവസം ഞങ്ങൾ മുൻപരിചയം ഉള്ളവരെ പോലെ ഒരുപാട് സംസാരിച്ചു, പക്ഷേ സത്യം പറഞ്ഞാൽ, കൂടുതൽ അടുത്തറിയാൻ ഞങ്ങൾക്ക് കുറച്ച് മാസങ്ങൾ എടുത്തു. തമിഴ് തെലുങ്ക് സംസ്കാരങ്ങൾ സമന്വയിപ്പിച്ചാണ് വിവാഹം നടക്കുക.’’–പാർവതി മാധ്യമങ്ങളോട് പറഞ്ഞു.

'എന്നെന്നേക്കുമായി ഞാൻ എന്റെ യാഥാർഥ്യത്തെ കണ്ടെത്തി'- എന്നാണ് നടി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. ചെന്നൈയിൽ വച്ച് ഫെബ്രുവരി ആറിനാണ് വിവാ​ഹം. കേരളത്തിലും വിവാഹ റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്. മോഡലിങ് രം​ഗത്തു നിന്നാണ് പാർവതി സിനിമയിലെത്തുന്നത്.

മലയാളിയാണെങ്കിലും അന്യഭാഷയിലാണ് പാർവതി തിളങ്ങിയത്. ഇതിനോടകം തന്നെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചു കഴിഞ്ഞു. വിജയ് നായകനായെത്തിയ ദ് ഗോട്ട് ആണ് പാർവതിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21