ചിത്രം: ഫേസ്ബുക്ക് 
Entertainment

വലിയ വാവയും കുഞ്ഞു വാവയും സുഖമായിരിക്കുന്നു; ജൂനിയർ പേളി എത്തിയെന്ന് ശ്രീനിഷ് 

ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം ശ്രീനിഷ് ആണ് പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ടിയും അവതാരകയുമായ പേളി മാണിക്കും നടൻ ശ്രീനിഷ് അരവിന്ദിനും കുഞ്ഞു പിറന്നു. ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം ശ്രീനിഷ് ആണ് പങ്കുവച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. 

"ദൈവം അയച്ച സമ്മാനത്തെക്കുറിച്ച് വളരെ സന്തോഷത്തോടെ നിങ്ങളോട് പങ്കുവയ്ക്കുന്നു. പെൺകുഞ്ഞാണ്. എന്റെ വലിയ വാവയും കുഞ്ഞു വാവയും സുഖമായിരിക്കുന്നു. പ്രാർത്ഥനകൾക്കും അനു​ഗ്രഹങ്ങൾക്കും എല്ലാവർക്കും നന്ദി." ശ്രീനിഷ് കുറിച്ചു. നിരവധി താരങ്ങളും ആരാധകരും ഇരുവർക്കും ആശംസകൾ നേർന്ന് എത്തിക്കഴിഞ്ഞു. 

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു ശ്രീനിഷും പേളിയും. പേർളിഷ് എന്ന ഹാഷ്ടാ​ഗിൽ കൊണ്ടാടിയ ഇവരുടെ പ്രണയവും വിവാഹവും ആരാധകർ ആവേശത്തോടെ ആഘോഷമാക്കുകയായിരുന്നു. 2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം