പേളി മാണി/ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

സാരിയുടുത്ത് പരമ്പരാ​ഗത ആഭരണങ്ങളിൽ പേളി, വളക്കാപ്പ് ചടങ്ങ് ചിത്രങ്ങൾ 

മാമ്പഴ മഞ്ഞ നിറത്തിലുള്ള സാരിയാണ് ചടങ്ങിനായി അണിഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഗർഭകാലവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ ഇരുവരു പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, പേളിയുടെ വളക്കാപ്പ് ചടങ്ങിന്റെ വിശേഷങ്ങളാണ് ആരാധകരുടെ ശ്രദ്ധകവരുന്നത്. 

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാരാണ് ചിത്രം പങ്കുവച്ചത്. ചടങ്ങിൽ പേളിയുടെ മേക്കപ്പ് ചെയ്തത് രഞ്ജു ആണ്. സാരിയിൽ നിറയെ ആഭരണങ്ങൾ അണിഞ്ഞാണ് പേളിയെ ചിത്രത്തിൽ കാണുന്നത്. മാമ്പഴ മഞ്ഞ നിറത്തിലുള്ള സാരിയാണ് ചടങ്ങിനായി അണിഞ്ഞത്. 

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു ശ്രീനിഷും പേളിയും. പേർളിഷ് എന്ന ഹാഷ്ടാ​ഗിൽ കൊണ്ടാടിയ ഇവരുടെ പ്രണയവും വിവാഹവും ആരാധകർ ആവേശത്തോടെ ആഘോഷമാക്കുകയായിരുന്നു. 2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT