പ്രസന്നാ സുരേന്ദ്രന്‍ അന്തരിച്ചു 
Entertainment

സിനിമ, സീരിയല്‍ നടി പ്രസന്നാ സുരേന്ദ്രന്‍ അന്തരിച്ചു

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന ചെയര്‍പേഴ്‌സണുമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  സിനിമ, സീരിയല്‍ നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായി പ്രസന്നാ സുരേന്ദ്രന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന ചെയര്‍പേഴ്‌സണുമായിരുന്നു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.

എന്റെ സൂര്യപുത്രിക്ക്, സ്ത്രീധനം, തച്ചോളി വര്‍ഗീസ് ചേകവര്‍, ഇന്നലെകളില്ലാതെ, വാദ്ധ്യാര്‍,  ഗ്ലോറിയ ഫെര്‍ണാണ്ടസ് ഫ്രം യു.എസ്.എ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിമിരം എന്ന ചിത്രം ഈയിടെ ഒടിടി വഴി റിലീസ് ചെയ്തിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ബര്‍മുഡയാണ് അവസാനം അഭിനയിച്ച ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

SCROLL FOR NEXT