'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള്‍ ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന്‍ സിജെപി

യോജിച്ചുള്ള പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി
INDIA bloc leaders proceed in a bus towards the Supreme Court
INDIA bloc leaders proceed in a bus towards the Supreme Court to file a petition against Special Intensive Revision (SIR) of electoral rolls and alleged poll irregularities during 'March for Democracy', in New Delhi, Monday, Oct. 12, 2026Photo | PTI
Updated on: 
1 min read

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും എസ്‌ഐആറിനുമെതിരെ രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചുകള്‍ക്ക് 'ഇന്ത്യ' മുന്നണി താല്‍ക്കാലിക ഇടവേള പ്രഖ്യാപിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നടത്താനിരുന്ന മാര്‍ച്ച് ഉപേക്ഷിച്ചു. തുടര്‍ച്ചയായ സമരങ്ങള്‍ കൊണ്ടുനടക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും ഉത്സവ സീസണും കണക്കിലെടുത്ത് ദിവസേനയുള്ള പ്രക്ഷോഭങ്ങള്‍ക്ക് പകരം ഇടയ്ക്കിടെയുള്ള പ്രതിഷേധ പരിപാടികളിലേക്ക് മാറാന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുന്നണി യോഗത്തില്‍ തീരുമാനമായി.

മുന്നണിയുടെ പ്രക്ഷോഭ വേദികള്‍ പിന്നീട് പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരണാസി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. എന്നാല്‍, സമരങ്ങള്‍ക്ക് കൂടുതല്‍ ഇംപാക്ട് ലഭിക്കുന്നത് ഡല്‍ഹിയിലാണെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും വിലയിരുത്തല്‍. യോജിച്ചുള്ള പോരാട്ടം തുടരുമെന്ന് യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി. മുന്നണി വരുംദിവസങ്ങളില്‍ ചില 'സര്‍പ്രൈസ് നീക്കങ്ങള്‍' നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജന്തര്‍മന്തറിലെ വിലക്കിനെ പ്രതിപക്ഷം നിയമപരമായും രാഷ്ട്രീയമായും ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തിന് ശേഷം അടുത്ത സമര തീയതികളെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും, വരാനിരിക്കുന്ന നവരാത്രി-ദുര്‍ഗ്ഗാപൂജ ആഘോഷങ്ങളും നവംബറിലെ ദീപാവലി, ഛത് പൂജ സീസണും കാരണം ഒക്ടോബര്‍ മൂന്നാം വാരം വരെ ഡല്‍ഹി കേന്ദ്രീകരിച്ച് ദിവസേനയുള്ള സംയുക്ത മാര്‍ച്ചുകള്‍ ഉണ്ടാവില്ലെന്ന് മുന്നണി വൃത്തങ്ങള്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് കടക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്കും എംപിമാര്‍ക്കും സ്വന്തം നാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. എന്നാല്‍ നവംബര്‍ 1ന് കോണ്‍ഗ്രസ് മുന്‍പ് തീരുമാനിച്ച ഡല്‍ഹി റാലി നടക്കും.

അതേസമയം, ജന്തര്‍മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയില്‍ നിന്ന് നീക്കിയ നടപടിക്കെതിരെ കോക്ക്റോച്ച് ജനതാ പാര്‍ട്ടി (സിജെപി) നടത്തുന്ന പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസ് അടക്കമുള്ള മുന്നണി കക്ഷികളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. മുന്നണി എന്ന നിലയിലല്ലെങ്കിലും, സ്വന്തം പാര്‍ട്ടികളുടെയും വിദ്യാര്‍ഥി-യുവജന സംഘടനകളുടെയും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ സമാന പ്രതിഷേധങ്ങള്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. ഇതിനിടെ, എസ്‌ഐആര്‍ നടപടികള്‍ക്ക് താല്‍ക്കാലിക സ്റ്റേ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ പ്രതിപക്ഷ അഭിഭാഷകര്‍ ശ്രമങ്ങള്‍ തുടരുകയാണ്.

INDIA bloc leaders proceed in a bus towards the Supreme Court
'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'
INDIA bloc leaders proceed in a bus towards the Supreme Court
'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്
INDIA bloc leaders proceed in a bus towards the Supreme Court
'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ
Summary

INDIA Bloc Pauses Daily Delhi Marches Against SIR and CEC Due to Festive Season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com