'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

2029ലും കോൺഗ്രസ് തോൽക്കുമെന്നും ഇപ്പോൾ നടക്കുന്ന സമരം അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാൻ ആണെന്നുമുള്ള അമിത് ഷായുടെ ആരോപണത്തിന് മറുപടി ആയാണ് ഇരുവരും രംഗത്ത് എത്തിയത്.
Amit shah, K.C venugopal
Congress Leaders Hit Back at Amit Shah Over 2029 Election Remarks.Special arrangment
Edited By:
Updated on: 
1 min read

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാലും ജയറാം രമേശും. കേന്ദ്ര സർക്കാർ ഭയന്നിരിക്കുന്നു എന്നും 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അമിത് ഷാ ഇപ്പോൾ തന്നെ നീക്കങ്ങൾ തുടങ്ങിയെന്നും ഇരുവരും പറഞ്ഞു.

2029ലും കോൺഗ്രസ് തോൽക്കുമെന്നും ഇപ്പോൾ നടക്കുന്ന സമരം അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാൻ ആണെന്നുമുള്ള അമിത് ഷായുടെ ആരോപണത്തിന് മറുപടി ആയാണ് ഇരുവരും രംഗത്ത് എത്തിയത്.

Amit shah, K.C venugopal
'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം തകർക്കുന്നതിനെക്കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. 2029ലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് അമിത് ഷാ ഇപ്പോൾത്തന്നെ സംസാരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനം സുരക്ഷിതമല്ലെന്ന് അദ്ദേഹത്തിന് അറിയാവുന്നതിനാലാണെന്നും വേണുഗോപാൽ ആരോപിച്ചു.

അമിത് ഷായുടെ ശരീരഭാഷയിൽ തന്നെ ഭയം പ്രകടമാണെന്നും 2029 വരെ അധികാരത്തിൽ തുടരാനാകുമോ എന്ന കാര്യത്തിൽ അദ്ദേഹം ആശങ്കപ്പെടണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

Amit shah, K.C venugopal
'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

അതേ സമയം,വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട ജനകീയ പ്രക്ഷോഭത്തിൽ അസ്വസ്ഥനായ അമിത് ഷാ തന്റെ പതിവ് തന്ത്രങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണെന്ന് ജയറാം രമേശ് ആരോപിച്ചു. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്താനുള്ള നീക്കങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും എന്നാൽ ഈ നീക്കങ്ങൾ വിജയിക്കില്ലെന്നും രാജ്യത്തെ ജനങ്ങൾക്ക് അവരുടെ ഭരണഘടനാപരമായ വോട്ടവകാശത്തിന്റെ ശക്തി അറിയാമെന്നും ജയറാം രമേശ് പറഞ്ഞു.

Amit shah, K.C venugopal
കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു
Summary

Congress Leaders Hit Back at Amit Shah Over 2029 Election Remarks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com