Priya Marathe ഇൻസ്റ്റ​ഗ്രാം
Entertainment

നടി പ്രിയ മറാത്തെ അന്തരിച്ചു; ഞെട്ടലോടെ സിനിമാ ലോകം

രണ്ട് വര്‍ഷം മുന്‍പാണ് പ്രിയയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് നടിയും പ്രശസ്ത ടെലിവിഷന്‍ താരവുമായ പ്രിയ മറാത്തെ (38) അന്തരിച്ചു. ഏറെ നാളുകളായി അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ മുംബൈ മിറാ റോഡിലെ വസതിയിലായിരുന്നു അന്ത്യം. രണ്ട് വര്‍ഷം മുന്‍പാണ് പ്രിയയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. നടന്‍ ശാന്തനു മോഗാണ് ഭര്‍ത്താവ്.

പവിത്ര റിഷ്ത എന്ന ടെലിവിഷന്‍ പരമ്പരയില്‍ സുശാന്ത് സിങ് രജ്പുത്തിനൊപ്പം വര്‍ഷയെന്ന വേഷത്തില്‍ പ്രിയ വന്‍തോതിൽ ശ്രദ്ധ നേടിയിരുന്നു. യാ സുഖാനോ യാ എന്ന സീരിയലിലൂടെയാണ് പ്രിയ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ചാര്‍ ദിവസ് സ്വാസ്ച് ഉള്‍പ്പടെയുള്ള സീരിയലുകളിലൂടെ തിരക്കേറിയ താരമായി.

കസം സേയാണ് പ്രിയ ആദ്യമായി അഭിനയിച്ച ഹിന്ദി പരമ്പര. ഇതില്‍ വിദ്യ ബാലിയെന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിച്ചത്. ജ്യോതി മല്‍ഹോത്രയായി ബഡേ അച്ചേ ലഗ്തേ ഹേയില്‍ ചെയ്ത വേഷവും ശ്രദ്ധേയമായി. ഉത്തരണ്‍, ഭാരത് കാ വീര്‍ പുത്ര്– മഹാറാണ പ്രതാപ്, സാവ്‍ധാന്‍ ഇന്ത്യ, ആട്ടാ ഹൗ ദേ ദിഖാന, തു തിത്തേ മീ എന്നിവയും പ്രിയ അവിസ്മരണീയമാക്കി.

2023ല്‍ തുസേ മി ഗീത ഗാത് അയേ എന്ന് പരിപാടിയില്‍ നിന്നും പെട്ടെന്ന് ആരോഗ്യ കാരണങ്ങളാല്‍ പ്രിയ പിന്മാറിയിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്.

Cinema News: Actress Priya Marathe passes away at 38.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്; സംസ്ഥാനത്ത് അതിതീവ്ര മഴ

സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഷിഗെല്ല ബാധ: സ്ഥിതി വിലയിരുത്താന്‍ കെ മുരളീധരന്‍ ഇന്ന് ബത്തേരിയില്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിനു നേരെ ആക്രമണം; ഇന്ധന ടാങ്കറിന് തീ പിടിച്ചു

ട്രംപിന് കനത്ത തിരിച്ചടി, എച്ച്-1ബി വിസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് യുഎസ് കോടതി റദ്ദാക്കി

SCROLL FOR NEXT