പ്രിയങ്ക ഫേയ്സ്ബുക്ക്
Entertainment

'കൂടെ പോയിട്ട് പിന്നീട് അവരെ കരിവാരിത്തേക്കുന്നത് എന്തിനാണ്?'; മീ ടൂ ആരോപണങ്ങളിൽ പ്രിയങ്ക

ഒരു സെറ്റില്‍ എല്ലാവരുമായി നല്ല രീതിയില്‍ പോയാല്‍ ഒരു തരത്തിലും പ്രശ്നം വരില്ല എന്നാണ് പ്രിയങ്ക പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

സ്വന്തം ഇഷ്ടപ്രകാരം കൂടെ പോയിട്ട് പിന്നീട് അവർക്കെതിരെ മീ ടൂ ആരോപണം ഉന്നയിക്കുന്നത് എന്തിനാണെന്ന് നടി പ്രിയങ്ക. നമ്മുടെ പ്രശ്നങ്ങള്‍ പലതും നമ്മള്‍ തന്നെ സൃഷ്ടിക്കുന്നതാണ്. ഒരു സെറ്റില്‍ എല്ലാവരുമായി നല്ല രീതിയില്‍ പോയാല്‍ ഒരു തരത്തിലും പ്രശ്നം വരില്ല എന്നാണ് പ്രിയങ്ക പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മീ ടൂ ആരോപണങ്ങളെക്കുറിച്ച് സംസാരിച്ചത്.

ലൊക്കേഷനിൽ തനിക്ക് മോശം അനുഭവങ്ങളുണ്ടായിട്ടില്ല എന്നാണ് പ്രിയങ്ക പറയുന്നത്. അത്തരം അനുഭവം ഉണ്ടായാല്‍ അതിന്‍റെ ഇരട്ടി തിരിച്ച് കൊടുക്കാന്‍ കഴിയുന്ന വ്യക്തിയാണ് താനെന്നും നടി കൂട്ടിച്ചേർത്തു.

'നമ്മുടെ പ്രശ്നങ്ങള്‍ പലതും നമ്മള്‍ തന്നെ സൃഷ്ടിക്കുന്നതാണ്. ഒരു സെറ്റില്‍ എല്ലാവരുമായി നല്ല രീതിയില്‍ പോയാല്‍ ഒരു തരത്തിലും പ്രശ്നം വരില്ല. ഒരാളുമായി കുറേക്കാലം സംസാരിച്ച് പിന്നീട് എന്തെങ്കിലും പറയുമ്പോള്‍ പഴയകാര്യം വലിച്ചിടുന്നത് തെറ്റാണ്. ഒരു പെണ്ണ് ഒരിക്കലും ചെയ്യരുത്. അന്ന് പറഞ്ഞപ്പോള്‍ തന്നെ അത് എതിര്‍ക്കണമായിരുന്നു. ഒരാള്‍ മറ്റൊരാള്‍ക്കൊപ്പം പോകുന്നത് അവരുടെ ഇഷ്ടമാണ് എന്നാല്‍ പിന്നീട് അത് പറഞ്ഞ് പുരുഷനെതിരെ പറയുന്നത് ശരിയല്ല.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മീ ടു ആരോപണങ്ങളെ താന്‍ ശക്തമായി എതിര്‍ക്കുമെന്നും എന്നാൽ കൂടെ പോയിട്ട് പിന്നീട് അത് പറഞ്ഞ് അവരെ കരിവാരിതേക്കുന്നത് എന്തിനാണെന്നും പ്രിയങ്ക ചോദിക്കുന്നു. 'ഇത്തരം പ്രശ്നങ്ങളില്‍ ആരെങ്കിലും അവരെ ചങ്ങലയ്ക്ക് കെട്ടിവലിച്ച് കൊണ്ടുപോവുകയോ, ചങ്ങലയ്ക്ക് ഇട്ട് കൊണ്ടുപോവുകയോ ചെയ്താല്‍ അത് സത്യമാണ്. എന്നാല്‍ ഇവിടെ സ്വന്തം ഇഷ്ടപ്രകാരം പോയി അവര്‍ക്കൊപ്പം പടം ചെയ്ത് കറങ്ങി അടിച്ച് നടന്ന്. ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ അങ്ങനെ ചെയ്തില്ലെ എന്ന് ചോദിക്കുന്നതില്‍ എന്താണ് ഉള്ളത്.'പ്രിയങ്ക കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT