രാജലക്ഷ്മി 
Entertainment

നടി രാജലക്ഷ്മി അന്തരിച്ചു

നാടകരംഗത്തും രാജലക്ഷ്മി സജീവ സാന്നിധ്യമായിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ആദ്യകാല ചലച്ചിത്ര നടി രാജലക്ഷ്മി അന്തരിച്ചു. 82 വയസ്സായിരുന്നു. ആറ്റിങ്ങല്‍ നഗരസഭ മുന്‍ ചെയര്‍മാനും സിപിഎം നേതാവുമായിരുന്ന പരേതനായ ഡി ജയറാമിന്റെ ഭാര്യയാണ്.  

പ്രേംനസീര്‍ നായകനായി 1965 ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖ എന്ന സിനിമയില്‍ നായികയായിരുന്നു. കളിയോടം, മായാവി എന്നീ സിനിമകളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നാടകരംഗത്തും സജീവ സാന്നിധ്യമായിരുന്നു. 

ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ പ്രധാന നാടകങ്ങളിലെ  അഭിനേത്രിയായിരുന്ന രാജലക്ഷ്മി നിരവധി പുരസ്‌കാരങ്ങളും നേടി. വിവാഹത്തെത്തുടര്‍ന്ന് അഭിനയം അവസാനിപ്പിച്ചു. ആറ്റിങ്ങല്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ സി ജെ രാജേഷ്‌കുമാര്‍, സി ജെ ഗിരീഷ്‌കുമാര്‍ എന്നിവരാണ് മക്കള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന്‍'; ജനവികാരമെന്ന് മുസ്ലിം ലീഗ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 95 കടന്നു; ഓഹരി വിപണി കൂപ്പുകുത്തി, സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു, അറിയാം കാരണങ്ങള്‍?

സ്റ്റൈൽ മാത്രം പോരാ, സൺഗ്ലാസ് തിരഞ്ഞെടുക്കുമ്പോൾ ഇവ ശ്രദ്ധിക്കൂ

എക്സിറ്റ് പോളില്‍ സാധ്യത ഇടതു മുന്നണിക്ക്, സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യക്തമാവും: എം വി ഗോവിന്ദന്‍

'പാര്‍ട്ടിയ്ക്കിടെ ആ നടിയെ പരസ്യമായി ചുംബിച്ചു; വിട്ടു പോയിട്ടുണ്ടെങ്കില്‍ അത് തന്റെ കഴിവുകേട്'; ഫിറോസിനെതിരെ വീണ്ടും സജ്‌ന

SCROLL FOR NEXT