Rashmika Mandanna വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ദിവസവും രാവിലെ ഭക്ഷണം ചോദിച്ച് എന്നെ ഉണർത്തുന്നയാൾ'; ഹൃദ്യമായ വിഡിയോ പങ്കുവച്ച് രശ്മിക

മയിലിന് തീറ്റ കൊടുക്കുന്ന വിഡിയോ ആണ് രശ്മിക പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തിളങ്ങി നിൽക്കുന്ന നടിമാരിലൊരാളാണ് രശ്മിക മന്ദാന. തന്റെ വിശേഷങ്ങളൊക്കെ രശ്മിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല, പൊതുവേദികളിലെ ചില പരാമർശങ്ങൾ രശ്മികയെ അബദ്ധത്തിൽ ചാടിക്കാറുമുണ്ട്. ഇപ്പോഴിതാ ഹൃദയസ്പർശിയായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് രശ്മിക. മയിലിന് തീറ്റ കൊടുക്കുന്ന വിഡിയോ ആണ് രശ്മിക പങ്കുവച്ചിരിക്കുന്നത്.

ഭക്ഷണം ചോദിച്ച് പലതവണ ആ പക്ഷി തന്നെ വിളിച്ചുണർത്തുമായിരുന്നെന്ന് രശ്മിക ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. "ചിലപ്പോഴൊക്കെ പ്രകൃതിയോട് ഇത്രയടുത്ത് ഇടപഴകുന്നത് വളരെ ആശ്വാസകരമാണ്... ഞാൻ ഇത് ഉറപ്പായും ശുപാർശ ചെയ്യുന്നു! അവധിക്കാലത്ത് രാവിലെ അ‍ഞ്ച് മണിക്ക് അല്ലെങ്കിൽ ആറ് മണിക്ക് ഭക്ഷണം ചോദിച്ച് അവൻ എന്നെ ഉണർത്താറുണ്ടായിരുന്നു.. അവൻ അതിനായി നന്നായി ശബ്ദമുണ്ടാക്കുമായിരുന്നു..." വിഡിയോ പങ്കുവെച്ചുകൊണ്ട് രശ്മിക കുറിച്ചു.

നിരവധി പേരാണ് രശ്മികയുടെ വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. "പ്രകൃതി ശരിക്കും ഒരു സാന്ത്വനമാണ്.. ഞാനിപ്പോൾ അതിനായി കൊതിക്കുന്നു", "നന്നായിരിക്കുന്നു... എല്ലാ ജീവജാലങ്ങളോടും ദയയും സ്നേഹവും കരുതലും കാണിക്കുക", 'രശ്മികയ്ക്ക് പുതിയ കൂട്ടിനെ കിട്ടിയല്ലോ'. - എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.

ആയുഷ്മാൻ ഖുറാനയ്‌ക്കൊപ്പം ആദ്യമായി ഒന്നിക്കുന്ന തമ എന്ന ചിത്രത്തിലാണ് രശ്മിക അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഒരു സാങ്കൽപ്പിക ലോകത്ത് കഥ പറയുന്ന ഈ ചിത്രത്തിൽ പരേഷ് റാവൽ, നവാസുദ്ദീൻ സിദ്ദിഖി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ആദിത്യ സർപോത്ദാർ സംവിധാനം ചെയ്യുന്ന 'തമ' ഈ ദീപാവലിക്ക് ലോകമെമ്പാടും റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന മൈസ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലും രശ്മിക വേഷമിടുന്നുണ്ട്.

Cinema News: Actress Rashmika Mandanna feeds a peacock.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ട് എണ്ണിയിട്ടില്ല; മുഖ്യമന്ത്രി തര്‍ക്കം പാര്‍ട്ടിക്ക് ഗുണകരമല്ല; മത്സരിക്കാന്‍ ആവശ്യപ്പെട്ടവര്‍ ഡല്‍ഹിയില്‍ വന്ന് മാറ്റിപ്പറഞ്ഞു'

'കള്ളും കഞ്ചാവും അടിച്ചു കേറ്റീട്ട് കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ'; രൂക്ഷമായി പ്രതികരിച്ച് അനുശ്രീ

'സ്വർ​ഗത്തിലിരുന്ന് ഡാഡി തന്റെ മോളെ ഓർത്ത് അഭിമാനിക്കുന്നുണ്ടാകും'; സഹോദരിക്ക് ആശംസകളുമായി ഷൈൻ

പവന് കുറഞ്ഞത് ആയിരം രൂപ; സ്വര്‍ണവില ഗ്രാമിന് 14,135 രൂപ

മൈക്കിൾ സിറ്റിയിൽ യുവാവ് കുത്തേറ്റ് മരിച്ചു, ബന്ധു പിടിയിൽ

SCROLL FOR NEXT