യുവനടി റോഷ്ന ആൻ റോയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹിതരായി. ഇന്നലെ ആലുവ സെന്‍റ് ആന്‍സ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. റോഷ്ന തന്നെയാണ് വിവാഹവാർത്ത ആരാധകരുമായി പങ്കുവെച്ചത്.
റോസ് സിൽക്ക് നിറത്തിലുള്ള ഫ്രോക്കിൽ അതിസുന്ദരിയായിരുന്നു റോഷ്ന.ആഷ് കളർ സൂട്ടും കോട്ടും അണിഞ്ഞാണ് കിച്ചു എത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള ബ്രൈഡൽ ഷവർ ചിത്രങ്ങളും റോഷ്ന പങ്കുവെച്ചിട്ടുണ്ട്. നടി അനാർക്കലി മരിക്കാറും റോഷ്നയുടെ ബ്രൈഡൽ സ്ക്വാഡിലുണ്ടായിരുന്നു. ഇരുവർക്കും വിവാഹാശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
ഇരുവരുടേയും പ്രണയ വിവാഹമാണ്. നീണ്ടനാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് വിവാഹം.സെപ്റ്റംബര്‍ അവസാനമാണ് റോഷ്നയുടേയും കിച്ചുവിന്റേയും വിവാഹനിശ്ചയം കഴിയുന്നത്. സോഷ്യൽ മീഡിയയിലൂടെ ഇവർ തന്നെയാണ് വിവാഹ വാർത്ത പങ്കുവെച്ചത്.
ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. പോത്ത് വർക്കി എന്ന അങ്കമാലി ഡയറീസിലെ കഥാപാത്രം കയ്യടി നേടിയിരുന്നു. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates