ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നിങ്ങളുടെ ലളിതാമ്മയായി തുടരാനാവില്ല; ചക്കപ്പഴത്തിൽ നിന്ന് പിൻമാറി സബീറ്റ ജോർജ്

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ലളിതാമ്മയായി തുടരാനാവില്ലെന്ന് താരം അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

റെ ആരാധകരുള്ള ടെലിവിഷൻ ഷോ ആണ് ചക്കപ്പഴം. സീരിയലിലൂടെ ശ്രദ്ധേയയായ നടിയാണ് സബീറ്റ ജോർജ്. ഇപ്പോൾ പരമ്പരയിൽ നിന്ന് പിൻമാറിയ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് നടി. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ലളിതാമ്മയായി തുടരാനാവില്ലെന്ന് താരം അറിയിച്ചത്. പിന്മാറാനുള്ള കാരണം വ്യക്തമാക്കുന്നില്ലെന്നും അവർ കുറിച്ചു.

'തന്ന സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദിയുണ്ട്. എന്നാൽ ഇനി നിങ്ങളുടെ ലളിതാമ്മയായി തുടരാനാവില്ല. കാരണങ്ങൾ നിരത്താനും ആഗ്രഹിക്കുന്നില്ല. ചില സമയം നിശബ്ദതയാണ് ഏറ്റവും ശക്തം. തുടർന്നും എവിടെയെങ്കിലുമൊക്കെ വെച്ച് നമ്മൾ കണ്ടുമുട്ടുമെന്ന് എനിക്കുറപ്പുണ്ട്.' എന്റെ അഭാവത്തിലും ചക്കപ്പഴം നിങ്ങളെ ചിരിപ്പിക്കുകയും , ചിന്തിപ്പിക്കുകയും ഒക്കെ ചെയ്യട്ടെ. ചേർത്ത് നിർത്തുക. കഴിയുവോളം'- സബീറ്റ ജോർജ് കുറിച്ചു. 

സീരിയലിലെ അമ്മ വേഷത്തിലാണ് സബീറ്റ എത്തുന്നത്. ലളിതാമ്മയെന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. കുറച്ചുനാൾ മുൻപ് സബീറ്റ ചക്കപ്പഴത്തിൽ നിന്നും പിന്മാറിയിരുന്നു. പിന്നീട് വളരെ നാളുകൾക്ക് ശേഷമാണ് തിരിച്ചെത്തിയത്. എന്തായാലും സീരിയലിൽ നിന്നുള്ള പിന്മാറ്റത്തിൽ ആരാധകർ നിരാശരാണ്. പോകരുതെന്ന അഭ്യർത്ഥനയുമായി നിരവധി പേരാണ് എത്തുന്നത്. ലളിതാമ്മയായി വേറെ ഒരാളെ സങ്കൽപ്പിക്കാനാവില്ല എന്നാണ് കമന്റുകൾ. പുതിയ തുടക്കത്തിന് ആരാധകർ ആശംസകളും അറിയിക്കുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്