കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ നടത്തുന്ന ആൾകൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് നടി സായ് പല്ലവി. താരത്തെ അനുകൂലിച്ചും രൂക്ഷമായി എതിർത്തും നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. ഈ വിഷയത്തിൽ നടിക്കെതിരെ കേസെടുക്കുന്ന സാഹചര്യം പോലുമുണ്ടായി. എന്നാൽ താൻ പറഞ്ഞ കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ സായ് പല്ലവി ഇപ്പോൾ.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് വിവാദത്തെക്കുറിച്ച് സായ് പല്ലവി വിശദീകരണം നൽകിയിരിക്കുന്നത്. പറയുന്ന വാക്കുകൾ വ്യാഖ്യാനിക്കപ്പെടുമോ എന്ന ആശങ്കയുള്ളതിനാൽ ഹൃദയം തുറന്നു പറയുന്നതിന് മുമ്പ് രണ്ടുതവണ ആലോചിക്കുന്നത് ഇതാദ്യമാണെന്ന് പറഞ്ഞാണ് നടി സംസാരിച്ച് തുടങ്ങിയത്. തന്റെ പ്രസ്താവനയെക്കുറിച്ചും താൻ എന്താണ് ഉദ്ദേശിച്ചതെന്നും നടി വിഡിയോയിൽ വിശദീകരിച്ചു. 'ദ കശ്മീർ ഫയൽസ്' കണ്ടതിന് ശേഷം സിനിമയുടെ സംവിധായകനുമായി (വിവേക് അഗ്നിഹോത്രി) സംസാരിച്ചതായും ആളുകളുടെ ദുരവസ്ഥ കണ്ട് താൻ അസ്വസ്ഥനാണെന്ന് പറഞ്ഞതായും അവർ വെളിപ്പെടുത്തി.
“ഏത് രൂപത്തിലുള്ള അക്രമവും ഏതെങ്കിലും മതത്തിന്റെ പേരിലുള്ള അക്രമവും വലിയ പാപമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതുമാത്രമാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്. എന്നാൽ, ആൾക്കൂട്ടക്കൊലപാതകത്തെ പലരും ഓൺലൈനിൽ ന്യായീകരിച്ചത് കണ്ടപ്പോൾ അസ്വസ്ഥതയുണ്ടായിരുന്നു. മറ്റൊരാളുടെ ജീവനെടുക്കാൻ നമ്മിൽ ആർക്കും അവകാശമുണ്ടെന്ന് ഞാൻ കരുതുന്നില്ല“, നടി പറഞ്ഞു. തന്റെ സ്കൂൾ കാലഘട്ടത്തിന്റെ ഒരു ഉദാഹരണം നടി പറഞ്ഞു, കുട്ടിക്കാലത്ത് ഒരിക്കലും സംസ്കാരത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ പരസ്പരം വേർതിരിക്കില്ലെന്നും സായ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം പുതു രൂപത്തിലും ഭാവത്തിലും രണ്‍ബീര്‍; ഷംഷേരയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ ലീക്കായി, വൈറല്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates