സായ് പല്ലവി ഇൻസ്റ്റ​ഗ്രാം
Entertainment

'ഒരു വര്‍ഷം മുന്‍പ് എടുത്ത ചിത്രങ്ങൾ, പക്ഷേ...'; കുറിപ്പുമായി സായ് പല്ലവി

ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം തന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം.

സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ വന്ന കാലം മുതൽ പല തരത്തിലുള്ള ​ഗോസിപ്പുകളും നേരിടേണ്ടി വന്നിട്ടുള്ള നടിയാണ് സായ് പല്ലവി. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ നടനുമായി താരം പ്രണയത്തിലാണെന്നായിരുന്നു ഏറ്റവും ഒടുവിലെത്തിയ ​ഗോസിപ്പ്. നാളിതുവരെ ഇത്തരം ​ഗോസിപ്പുകളോടൊന്നും താരം പ്രതികരിച്ചിട്ടേയില്ല.

ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം തന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം. ഒരു വർഷം മുൻപെടുത്ത ചിത്രങ്ങളാണിതെന്നാണ് താരം കുറിച്ചിരിക്കുന്നത്.

"ഏകദേശം ഒരു വര്‍ഷം മുന്‍പുള്ള ചിത്രങ്ങളാണിവ, പക്ഷേ ഈ ചിത്രങ്ങളെ കുറിച്ചുള്ള ഓര്‍മകള്‍ പ്രഭാതത്തിലെ മഞ്ഞു പോലെ പുതുമയുള്ളതാണ്. സാഹസികമായ ഈ ഫോട്ടോഷൂട്ട് നടത്തിയതിനും, ഈ പോസ്റ്റിനെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്കും അര്‍ജുന്‍ കമ്മത്തിന് നന്ദി. നിങ്ങളുടെ അവനി എന്ന പരമ്പര എനിക്കിഷ്ടപ്പെട്ടു, കൂടുതല്‍ ക്രിയേറ്റീവായി നിങ്ങള്‍ക്കൊപ്പം പ്രവൃത്തിക്കാന്‍ കാത്തിരിക്കുന്നു"- എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സായ് പല്ലവി കുറിച്ചിരിക്കുന്നത്.

ഒരു വര്‍ഷം മുന്‍പ് എടുത്ത ഈ ചിത്രങ്ങളിൽ ചെറിയ ചില മിനുക്ക് പണികള്‍ നടത്തിയതായും സായ് പല്ലവി കുറിച്ചിട്ടുണ്ട്. ഊട്ടിയിൽ വച്ച് നടത്തിയ ഈ ഫോട്ടോഷൂട്ടിൽ അർജുൻ കമ്മത്താണ് സായ് പല്ലവിയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം നിരവധി സിനിമകളാണ് സായ് പല്ലവിയുടേതായി വരാനുള്ളത്. അമരനാണ് താരത്തിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം. ശിവകാർത്തികേയന്റെ നായികയായാണ് ചിത്രത്തിൽ താരമെത്തുക. അമരനിലെ തന്റെ ഡബ്ബിങ് തുടങ്ങിയ വിവരവും സായ് പല്ലവി ഇന്നലെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT