Entertainment

മാലിദ്വീപിലേക്ക് പറന്ന് സാമന്തയും; ആദ്യ സ്‌കൂബ ഡൈവിങ്, വിശേഷങ്ങള്‍ പങ്കുവച്ച് താരദമ്പതികള്‍ 

നാഗ ചൈതന്യയുടെ  34-ാം പിറന്നാള്‍ ആഘോഷത്തിനായാണ് ഇരുവരും ഇവിടെയെത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


സിനിമാതാരങ്ങളുടെ ഇഷ്ട വെക്കേഷന്‍ കേന്ദ്രങ്ങളില്‍ ഒന്നാണ് മാലിദ്വീപ്. തപ്‌സി പന്നു, താര സുതാരിയ തുടങ്ങിയ താരങ്ങള്‍ ഈ അടുത്ത് മാലിദ്വീപില്‍ അവധി ആഘോഷിക്കാന്‍ എത്തിയിരുന്നു. കാജല്‍ അഗര്‍വാള്‍ ഹണിമൂണ്‍ സ്‌പോട്ടായി തിരഞ്ഞെടുത്തതും മാലിദ്വീപ് തന്നെയായിരുന്നു. ഇപ്പോഴിതാ താരദമ്പതികളായ സാമന്തയും നാഗ ചൈതന്യയും ഇവിടെ എത്തി. നടന്റെ 34-ാം പിറന്നാള്‍ ആഘോഷത്തിനായാണ് ഇരുവരും ഇവിടെയെത്തിയിരിക്കുന്നത്. 

വെക്കേഷന്‍ ദിനങ്ങള്‍ ആരംഭിച്ചതിന്റെ ഒരു ചിത്രം സാമന്തയാണ് ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഫ്‌ളോറല്‍ ഗൗണില്‍ സ്വിമ്മിങ് പൂളിനരികെ നിന്ന് കടലിലേക്ക് നോക്കി നില്‍ക്കുന്ന താരേെത്തയാണ് ചിത്രത്തില്‍ കാണാനാകുക. നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലാകട്ടെ ഇന്ത്യയില്‍ നിന്ന് മാലിദ്വീപിലേക്കുള്ള യാത്രയുടെ വിശേഷങ്ങളാണ് നിറഞ്ഞിരിക്കുന്നത്. എയര്‍പ്പോര്‍ട്ടില്‍ പാസ്‌പോര്‍ട്ടും കൈയില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രം മുതല്‍ ഫ്‌ളൈറ്റിനകത്ത് വച്ച് പകര്‍ത്തിയവ വരെ ഇക്കൂട്ടത്തിലുണ്ട്. 

ആദ്യമായി സ്‌കൂബ ഡൈവിങ് ചെയ്ത വിശേഷവും സാമന്ത ആരാധകരുമായി പങ്കുവച്ചു. 'കടലിലേക്ക്... ഒടുവില്‍ ഞാനത് ചെയ്തു', എന്നാണ് സ്‌കൂബയ്ക്ക് തയ്യാറാകുന്ന ചിത്രത്തോടൊപ്പം സാമന്ത കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2