സാന്ദ്ര തോമസ്/ ഫയൽ ചിത്രം 
Entertainment

നടി സാന്ദ്ര തോമസ് ഐസിയുവിൽ

പനി കൂടി രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് രണ്ടു ദിവസം മുൻപാണ് താരത്തെ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

ഡെങ്കിപ്പനി മൂർച്ഛിച്ചതിനെ തുടർന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി കൂടി രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് രണ്ടു ദിവസം മുൻപാണ് താരത്തെ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചത്. നടിയുടെ സഹോദരി സ്നേഹയാണ് വിവരം അറിയിച്ചത്. ഇപ്പോൾ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും സ്നേഹ വ്യക്തമാക്കി.

‘ഹൃദയമിടിപ്പും രക്തസമ്മർദവും കൂടിയതിനെ തുടർന്ന് ചേച്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ വിശദപരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവിൽ ആയിട്ട് ഇപ്പോൾ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥന ഒപ്പം വേണം.’–സ്നേഹ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT