കോഴിക്കോട്: നാടക - ചലച്ചിത്ര നടി സാവിത്രി ശ്രീധരന്‍ (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
2018 ല്‍ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയാണ് അവര്‍ സിനിമാ രംഗത്ത് പ്രശസ്തയായത്. ഈ ചിത്രത്തിന് 66-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു. വൈറസ് (2019), ഡാകിനി (2018) എന്നിവയാണ് അവരുടെ മറ്റ് പ്രധാന ചിത്രങ്ങള്‍.
വിഖ്യാത നാടകകൃത്ത് കെ ടി മുഹമ്മദിന്‍റെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കലിംഗ, ചിരന്തന തിയറ്റേഴ്സ്, കോഴിക്കോട് സ്റ്റേജ് ഇന്ത്യ തുടങ്ങിയ നാടക ട്രൂപ്പുകളുടെ ഭാഗമായി വേഷമിട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates