ഫയല്‍ ചിത്രം 
Entertainment

ട്യൂമറിന് ഇത് ഒൻപതാമത്തെ സർജറി, കഴുത്തിന് രണ്ട്; ശരണ്യയെ ഡിസ്ചാർജ്ജ് ചെയ്തു, വിവരങ്ങൾ പങ്കുവച്ച്  സീമ ജി നായർ 

ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും ഇനിയും ചികിത്സ തുടരേണ്ടതുണ്ടെന്നും സീമ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ട്യൂമർ കണ്ടെത്തിയതിനെത്തുടർന്ന് സർജറിക്ക് വിധേയയാക്കിയ ശരണ്യ ആശുപത്രി വിട്ടു. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും ഇനിയും ചികിത്സ തുടരേണ്ടതുണ്ടെന്നും നടി സീമ ജി നായർ അറിയിച്ചു. ട്യൂമറിന് ഒൻപതാമത്തെ സർജറിയാണ് ശരണ്യ അഭിമുഖീകരിച്ചത്. ഇതുകൂടാതെ കഴുത്തിനും രണ്ട് സർജറികൾ ചെയ്തു. 

"ശരണ്യയെക്കുറിച്ചുള്ള വിവരങ്ങൾ തിരക്കി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവർക്കായാണ് സീമ വിവരങ്ങൾ പങ്കുവച്ചത്. ഇന്ന് ശരണ്യയെ ഡിസ്ചാർജ്ജ് ചെയ്യുവാണ്. അവൾ സുഖമായി വരുന്നു. എന്നാൽതന്നെയും നമ്മുടെ മുന്നിൽ ഒരുപാട് കടമ്പകൾ ഉണ്ട്. ചികിത്സ തുടരണം. ഫിസിയോതെറാപ്പി ഉടനെ തുടങ്ങണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്",സീമ പറഞ്ഞു.  

"ശരണ്യയുടെ ജീവിതം അതിജീവനത്തിന്റെ വലിയ ഒരു മാതൃകയാണ്. ഇതുവരെ 11 സർജറികളെയാണ് അവൾ നേരിട്ടത്. ബ്രേയിൻ ട്യൂമറിന്റെ ഒൻപതാമത്തെ സർജറിയാണ് ഇത്. അതുകൂടാതെ കഴുത്തിൽ രണ്ട് സർജറിയും. ഇതെല്ലാം നേരിട്ട് അതിനെ അതിജീവിച്ച് മുന്നോട്ടുവരിക എന്നുപറഞ്ഞാൽ അത് ദൈവത്തിന്റെ സ്വന്തം കുഞ്ഞായതുകൊണ്ടാണ് പറ്റുന്നത്", യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ സീമ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

കുട്ടികളെ കാണാതായപ്പോള്‍ 'തമാശകളി'; ആരാധകനെ മര്യാദ പഠിപ്പിച്ച് ടൊവിനോ; കണക്കിന് കൊടുത്ത് രഞ്ജിനിയും

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

SCROLL FOR NEXT