ഹംദാനൊപ്പം ഷംന, ഭർത്താവ് ഷാദിനി/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

'ഞങ്ങളുടെ രാജകുമാരൻ'; ആദ്യമായി കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തി ഷംന

കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തി ഷംന

സമകാലിക മലയാളം ഡെസ്ക്

ദ്യമായി കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തി നടി ഷംന കാസിം. 'ഞങ്ങളുടെ രാജകുമാരൻ' എന്ന കുറിപ്പോടെയാണ് താരം ഇൻസ്റ്റാ​ഗ്രാമിൽ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയത്. മാതൃ ദിനത്തിൽ കുഞ്ഞിനൊപ്പമുള്ള ചിത്രം ഷംന പങ്കുവെച്ചിരുന്നു. ചിത്രത്തിന് താഴെ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി ആരാധകർ കമന്റു ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിക്കൊണ്ടുള്ള ചിത്രം താരം പങ്കുവെച്ചത്.

ഹംദാൻ എന്ന പേരെഴുതിയ ഉടുപ്പിട്ട കുഞ്ഞിനെ ചേർത്തു പിടിച്ചു നിൽക്കുന്ന ഷംനയും ഭർത്താവ് ഷാദിനിയുമാണ് ചിത്രത്തിൽ. 2022 ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഭർത്താവ്. ഏപ്രിൽ നാലിനായിരുന്നു ഇരുവർക്കും കുഞ്ഞു ജനിച്ചത്.

കണ്ണൂർ സ്വദേശിയായ ഷംന നൃത്ത റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്. 'മഞ്ഞു പോലൊരു പെൺകുട്ടി' എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നാലെ അന്യഭാഷകളിലും സജീവമായി. നാനി നായകനായ 'ദസറ'യിലാണ് ഷംന ഏറ്റവുമൊടുവിൽ അഭിനയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

SCROLL FOR NEXT