ഷനായ കത്‌വേ/ ഫേസ്ബുക്ക് 
Entertainment

സഹോദരനെ കൊന്ന് ശരീരഭാഗങ്ങൾ വനപ്രദേശത്ത് വലിച്ചെറിഞ്ഞു; നടിയും കാമുകനും അറസ്റ്റിൽ 

നടി ഷനായ കത്‌വേയും കാമുകൻ നിയാസഹമ്മദ് കത്യാഗറും സംഘവുമാണ് അറസ്റ്റിലായത് 

Author : സമകാലിക മലയാളം ഡെസ്ക്


ബെംഗളൂരു: സഹോദരന്റെ കൊലപാതകത്തിൽ കന്നട നടി ഷനായ കത്‌വേയും കാമുകനും അറസ്റ്റിൽ. ഇരുവരുടെയും പ്രണയബന്ധം എതിർ‌ത്തതിനാലാണ് സഹോദരൻ രാകേഷ് കത്‌വയെ കൊന്നത്. കാമുകൻ നിയാസഹമ്മദ് കത്യാഗർ, തൗസിഫ് ചന്നാപൂർ, അൽതാഫ് മുല്ല, അമൻ ഗിരാനിവാലി എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത്. നടിക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. 

രാകേഷിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ശരീരഭാഗങ്ങൾ മുറിച്ച് മാറ്റി ദേവരഗുഡിഹലിലെ വനപ്രദേശത്ത് വലിച്ചെറിയുകയുമായിരുന്നു. സമീപപ്രദേശത്ത് താമസിക്കുന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിയാസഹമ്മദ് കത്യാഗറും നടിയും തമ്മിൽ പ്രണയത്തിലാണെന്ന് കണ്ടെത്തിയത്. കൊലപാതകം നടന്നപ്പോൾ നടി തന്റെ പുതിയ സിനിമയുടെ പ്രമോഷനിൽ പങ്കെടുക്കുകയായിരുന്നു. 

ഡ്രാമ ഇതം പ്രേമം ജീവനം, ഒൻഡ്രു ഘണ്ടേയ കാതെ തുടങ്ങിയവയാണ് ഷാനയ അഭിനയിച്ച ചിത്രങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!

നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം