മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

2017നു ശേഷം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴിയല്ലാതെ താത്കാലിക നിയമനം കിട്ടിയ ഓഫീസ് അറ്റൻഡർമാരെയും പിരിച്ചുവിടും
Kerala,Thiruvananthapuram; EXPRESS dialogues Photo: K Muraleedharan  /Vincent Pulickal,express photo
K Muraleedharan Express
Updated on: 
1 min read

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ മുരളീധരനെതിരെ സമൂഹ മാധ്യമത്തിൽ അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ പോസ്റ്റ് പങ്കുവച്ച സംഭവത്തിൽ പിഎസ്‌സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാരിന്റെ നിർദ്ദേശം. ഓഫീസ് അറ്റൻഡർ തസ്തികയിൽ ജോലി ചെയ്തിരുന്ന ബിജു ലീജ എന്നയാളെയാണ് പിരിച്ചുവിടാൻ സർക്കാർ പിഎസ്‌സി സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.

2017നു ശേഷം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴിയല്ലാതെ താത്കാലികമായി നിയമിച്ച എല്ലാ ഓഫീസ് അറ്റൻഡർമാരെയും പിരിച്ചുവിടാനും നിർദേശിച്ചിട്ടുണ്ട്. ഇവർ ചട്ടവിരുദ്ധമായാണ് ജോലിയിൽ തുടരുന്നതെന്ന് പൊതുഭരണവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ അന്തിമ നടപടി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സർക്കാരിനു നൽകണമെന്നും നിർദേശമുണ്ട്.

Kerala,Thiruvananthapuram; EXPRESS dialogues Photo: K Muraleedharan  /Vincent Pulickal,express photo
ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

താത്കാലിക ജീവനക്കാരനായ ബിജുവിന്റെ നടപടി സർക്കാരിന്റെ പ്രതിഛായയ്ക്കും മന്ത്രിയുടെ ഓഫീസിന്റെ അന്തസ്സിനും മങ്ങലേൽപിച്ചതായി ഉത്തരവിലുണ്ട്. ഗുരുതരമായ അച്ചടക്ക ലംഘനമാണ് ജീവനക്കാരൻ നടത്തിയിരിക്കുന്നതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.

Kerala,Thiruvananthapuram; EXPRESS dialogues Photo: K Muraleedharan  /Vincent Pulickal,express photo
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍
Kerala,Thiruvananthapuram; EXPRESS dialogues Photo: K Muraleedharan  /Vincent Pulickal,express photo
'ഉമ്മന്‍ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായി; മാത്യുവിന്റെ വിമര്‍ശനം കൂടി ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാവണം'
Summary

Kerala government has ordered the termination of a temporary PSC employee over a defamatory social media post against Health Minister K Muraleedharan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

K Muraleedharan Health Minister
Sreekrishnapuram Double Murder Aadhaar Fingerprint High Court
VD Satheesan
Mani C. Kappan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com