ഫയൽ ചിത്രം 
Entertainment

വേദനകളില്ലാത്ത ലോകത്തേക്ക്; നടി ശരണ്യ അന്തരിച്ചു 

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

സമകാലിക മലയാളം ഡെസ്ക്

ദീര്‍ഘനാളായി കാന്‍സര്‍ ചികിത്സയിലായിരുന്ന നടി ശരണ്യ ശശി (35) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു.

ഇക്കഴിഞ്ഞ മെയിലാണ് ശരണ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ ന്യുമോണിയയും പിടിപെട്ടു. കോവിഡ് മുക്തയായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്നങ്ങളെ തുടർന്നു വീണ്ടും ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ കാൻസർ ചികിത്സയുടെ ഭാ​ഗമായി കീമോയും ചെയ്തിരുന്നു. 

സിനിമ – സീരിയൽ അഭിനയത്തിലൂടെയാണ് ശരണ്യ ശ്രദ്ധനേടിയത്. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

SCROLL FOR NEXT