ഫയല്‍ ചിത്രം 
Entertainment

'ശിൽപ്പ ദീദി, ഭർത്താവിനെക്കുറിച്ച് ഒന്നും അറിയില്ല അല്ലേ? അതിശയം തന്നെ'; പരിഹസിച്ച് ഷെർലിൻ ചോപ്ര 

രാജ് കുന്ദ്രയുടെ കമ്പനി നിർമിച്ചിരുന്നത് ബി ഗ്രേഡ് വിഡിയോകളായിരുന്നുവെന്നും മറ്റു ഇടപാടുകളെക്കുറിച്ച് തനിക്കറിയില്ലെന്നും ശിൽപ്പ മൊഴി നൽകിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

നീലച്ചിത്ര നിർമാണ കേസിൽ നിർമാതാവ് രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തിൽ ഭാര്യയും നടിയുമായ ശിൽപ്പ ഷെട്ടിയ്‌ക്കെതിരേ നടി ഷെർലിൻ ചോപ്ര. ശിൽപ്പയ്ക്ക് അറിവില്ലാതെ രാജ് കുന്ദ്ര ഒന്നും ചെയ്യില്ലെന്ന മുൻ ആരോപണത്തിന്റെ ചുവടുപിടിച്ചാണ് ഷെർലിൻ വീണ്ടും രം​ഗത്തെത്തിയിരിക്കുന്നത്. 'ശിൽപ്പ ദീദി' എന്ന് അഭിസംബോധന ചെയ്താണ് ഷെർലിൻ ചോപ്രയുടെ വിമർശനം. 

'ദീദിയ്ക്ക് ഭർത്താവിനെക്കുറിച്ച് ഒന്നും അറിയില്ല, ഭർത്താവിന്റെ ഇടപാടുകളെക്കുറിച്ചും അദ്ദേഹത്തിന്റെ സ്വത്തുവകകളെക്കുറിച്ചും അറിയില്ല അല്ലേ? അതിശയം തന്നെ' എന്നാണ് ഷെർലിന്റെ പ്രതികരണം.  രാജ് കുന്ദ്രയുടെ കമ്പനി നിർമിച്ചിരുന്നത് ബി ഗ്രേഡ് വിഡിയോകളായിരുന്നുവെന്നും മറ്റു ഇടപാടുകളെക്കുറിച്ച് തനിക്കറിയില്ലെന്നും ശിൽപ്പ മൊഴി നൽകിയിരുന്നു. 

അതേസമയം രാജ് കുന്ദ്ര തന്റെ വീഡിയോകൾ ശിൽപ്പയെ കാണിച്ചിട്ടുണ്ടെന്നും അവർക്ക് അത് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞുവെന്നും ഷെർലിൻ ചോപ്ര നേരത്തേ പരാതിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ രാജ് കുന്ദ്രക്കും കൂട്ടുപ്രതിയും സഹായിയുമായ റയാൻ തോർപ്പയ്ക്കും മുംബൈ കോടതി കഴിഞ്ഞ ദിവസം ജാമ്യം നൽകി. 

കേസിലെ പ്രധാനപ്രതി രാജ് കുന്ദ്രയാണെന്നാണ് 1,400 പേജുള്ള കുറ്റപ്പത്രത്തിൽ പൊലീസ് പറയുന്നത്. എന്നാൽ താൻ കലാമൂല്യമുള്ള ചിത്രങ്ങളാണ് എടുത്തതെന്നും അതിനെ അശ്ലീലമായി ചിത്രീകരിച്ച് തന്നെ ബലിയാടാക്കിയതാണെന്നും രാജ്കുന്ദ്ര കോടതിയിൽ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്