ശിവാനി/ ഫേയ്സ്ബുക്ക് 
Entertainment

'കൊറോണ പോയപ്പോൾ ദാ വന്നേക്കുന്നു കാൻസർ, ഇന്നലെ മുതൽ മുടി കൊഴിഞ്ഞു തുടങ്ങി'; പോരാടാൻ ശിവാനി

ഇന്നലെ മുതൽ തന്റെ മുടി കൊഴിഞ്ഞു തുടങ്ങിയെന്നു പറഞ്ഞ താരം ബോയ്കട്ട് ലുക്കിലുള്ള തന്റെ ചിത്രങ്ങളും ആരാധകർക്കായി പങ്കുവെച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് രോ​ഗത്തെ വിജയകരമായി അതിജീവിച്ചപ്പോൾ ഇനി തന്നെ കാത്തിരിക്കുന്നത് ഇതിലും കഠിനമായ ദിനങ്ങളാണെന്ന് ശിവാനി അറിഞ്ഞിരുന്നില്ല. കോവിഡിന് പിന്നാലെ കാൻസർ ബാധിതയായിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെയാണ് കാൻസർ ബാധിതയായ വിവരം താരം പങ്കുവെച്ചത്. രണ്ട് കീമോ കഴിഞ്ഞെന്നാണ് താരം പറയുന്നത്. ഇന്നലെ മുതൽ തന്റെ മുടി കൊഴിഞ്ഞു തുടങ്ങിയെന്നു പറഞ്ഞ താരം ബോയ്കട്ട് ലുക്കിലുള്ള തന്റെ ചിത്രങ്ങളും ആരാധകർക്കായി പങ്കുവെച്ചു. 

അങ്ങനെ ഞാൻ ഏപ്രിലിൽ കൊറോണയെ നിസാരമായി ഓടിച്ചുവെന്നു ജയിച്ച ഭാവത്തിൽ നിൽക്കുമ്പോഴാ, ചില  ബുദ്ധിമുട്ടുകൾ തോന്നി ബയോപ്സി എടുക്കുന്നത്..കൊറോണ പോയപ്പോൾ ദാ വന്നേക്കുന്നു കാൻസർ.. എന്നെ സംബന്ധിച്ചിടത്തോളം കാൻസർ എന്ന് വെച്ചാൽ എന്നെയോ എനിക്ക് പരിചയം ഉള്ളവർക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു...ഇപ്പോൾ അതെനിക്ക് വന്നിരിക്കുന്നു .. അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂർ ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാൻ നേരിട്ട് തുടങ്ങി...ഇതെന്റെ രണ്ടാമത്തെ കീമോ ആണ്...ആറ് എണ്ണം കൂടി ബാക്കിയുണ്ട് .... നീളൻ മുടി പോകുമ്പോൾ ഉള്ള വിഷമം കൂടുതൽ ആണെന്ന്  തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാൻ ബോയ് കട്ട് ചെയ്തത് ...ഇന്നലെ മുതൽ അതു  കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു ...മുഴുവനായും പോകും മുൻപ് കുറച്ച് ഫോട്ടോ എന്നെ സ്നേഹിക്കുന്നവർക്കായി പോസ്റ്റ് ചെയ്യാൻ ഒരു ആഗ്രഹം തോന്നി.. പിന്നെ ഇത്തവണത്തെ ന്യൂ ഇയർ ആശംസിച്ചവരെ എനിക്കൊന്നു പ്രത്യേകം കാണണം.. എന്നോടിത് വേണ്ടായിരുന്നു ആശാനേ" - ശിവാനി കുറിച്ചു. 

മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് ശിവാനി. കൂടുതലും സഹോദരി വേഷങ്ങളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മമ്മൂട്ടിയുടെ സഹോദരിയായി അണ്ണൻ തമ്പി, ജയറാമിന്റെ നായികയായി രഹസ്യ പൊലീസ്, യക്ഷിയും ഞാനും, ചൈനാ ടൗൺ തുടങ്ങി ഒട്ടനവധി മലയാള ചിത്രങ്ങളിലും ഒരുപിടി തമിഴ് ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ് പ്രശാന്ത് പരമേശ്വരനും മകനുമൊപ്പം ചെന്നൈയിലാണ് താരമിപ്പോൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT