വീഡിയോ ദൃശ്യം 
Entertainment

'ഞാൻ ഇപ്പോൾ ഓക്കേയാണ്, നല്ല ഭേദമുണ്ട്': ശോഭന 

ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ശോഭന ആരോ​ഗ്യവിവരം പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് വകഭേദമായ ഒമൈക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ രോ​ഗവിവരം ആരാധകരുമായി പങ്കുവച്ചിരുന്നു നടി ശോഭന. തനിക്ക് നല്ല ഭേദമുണ്ട് എന്നും എല്ലാം ഓക്കേയാണ് എന്നും അറിയിച്ചിരിക്കുകയാണ് താരം ഇപ്പോൾ. ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ശോഭന ആരോ​ഗ്യവിവരം പങ്കുവച്ചത്. 

‘എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി. ഞാൻ ഇപ്പോൾ ഓക്കേയാണ്. കൂടുതൽ സമയം ഉറങ്ങുന്നു. രണ്ടു മൂന്നു ദിവസം മുൻപത്തേക്കാൾ ഇപ്പോൾ നല്ല ഭേദമുണ്ട്. ഇവിടെയൊക്കെ ഇറങ്ങി നടക്കുന്നുണ്ട്. എല്ലാം ഓക്കേയാണ്’, ശോഭന പറഞ്ഞു.

"വളരെയധികം ശ്രദ്ധിച്ചിട്ടും ഒമൈക്രോൺ ബാധിച്ചു. സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണങ്ങൾ.  ആദ്യദിവസം മാത്രമാണ് ലക്ഷണങ്ങളുണ്ടായതെന്നും പിന്നീട് കുറഞ്ഞു. രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു. ഇത് രോഗം ഗുരുതരമാകുന്നത് തടയുമെന്നാണ് വിശ്വസിക്കുന്നത്. എല്ലാവരും കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കണം. ഒമൈക്രോൺ വകഭേദം കോവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു", എന്ന് കുറിച്ചാണ് കോവിഡ് ബാധിതയാണെന്ന കാര്യം നടി പങ്കുവച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT