വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'സ്ട്രെസ്സ് മാറ്റാനുള്ള ഏറ്റവും നല്ല മാർഗം ഇതാണ്', വിഡിയോ പങ്കുവച്ച് ശോഭന, ഒപ്പം പുതിയ പട്ടിക്കുട്ടിയും 

“ഇതാണ് സ്ട്രെസ്സ് മാറ്റാനുള്ള ഏറ്റവും നല്ല മാർഗം, ശരിയല്ലേ,” എന്ന ക്യാപ്ഷനോട് കൂടിയാണ് താരം വീഡിയോ പങ്കുവച്ചിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് പതിവാക്കിയ നടിമാരിൽ ഒരാളാണ് ശോഭന. നൃത്തവിശേഷങ്ങളാണ് താരം പൊതുവേ പങ്കുവയ്ക്കാറ്. എന്നാലിപ്പോൾ താൻ എങ്ങനെയാണ് സ്ട്രെസ്സ് കൈകാര്യം ചെയ്യുന്നതെന്ന് പറയുകയാണ് പ്രിയനായിക. 

സ്ട്രെസ് ഒഴിവാക്കാൻ എന്താണ് ചെയ്യാറുള്ളതെന്ന് ഒട്ടേറെ പേർ തന്നോട് ചോദിക്കാറുണ്ടെന്ന് വീഡിയോയിൽ ശോഭന പറയുന്നു.  “ഇതാണ് സ്ട്രെസ്സ് മാറ്റാനുള്ള ഏറ്റവും നല്ല മാർഗം, ശരിയല്ലേ,” എന്ന ക്യാപ്ഷനോട് കൂടിയാണ് താരം വീഡിയോ പങ്കുവച്ചിട്ടുള്ളത്. എന്നിട്ട് സ്ട്രെസ് മാറ്റാൻ  താൻ സ്ഥിരമായി സ്വികരീക്കുന്ന മാർഗങ്ങളും പങ്കുവയ്ക്കുന്നുണ്ട്. 

ഡാൻസ് പ്രാക്ടീസ് ചെയ്തും മനോഹരമായി പെയിന്റ് ചെയ്ത തന്റെ വീടിന്റെ അകം നോക്കി നടന്നുമെല്ലാമാണ് സ്ട്രെസ്സ് മാറ്റുന്നതെന്നാണ് നടി പറയുന്നത്. പിന്നാലെ തന്റെ വളർത്തുനായയെയും താരം പരിചയപ്പെടുത്തി.  ഈ കക്ഷി തന്റെ സ്ട്രെസ്സ് മാറ്റിത്തരുന്നുവെന്നാണ്  നായയെക്കുറിച്ച് ശോഭന പറയുന്നത്. 

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, കെ.പി.എ.സി ലളിത, സുരേഷ് ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ