ശ്വേത മേനോൻ, റോക്ക് എൻ റോൾ ചിത്രത്തിന്റെ പോസ്റ്റര്‍ (Shwetha Menon and Rock n Roll ) ഫെയ്സ്ബുക്ക്
Entertainment

ലാലേട്ടൻ ഫാൻസിന് വേണ്ടി ട്വിസ്റ്റ് വേണ്ടെന്നുവെച്ചു, റോക്ക് എൻ റോളിന്റെ ക്ലൈമാക്സ് ഇതല്ല; ശ്വേത മേനോൻ

ക്ലൈമാക്‌സില്‍ ഞാന്‍ കൂടെ ഉണ്ടാവേണ്ടതായിരുന്നെന്ന് ശ്വേത മേനോൻ

സമകാലിക മലയാളം ഡെസ്ക്

2007ൽ രഞ്ജിത് രചനയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ് 'റോക്ക് എൻ റോൾ'. എന്നാൽ റിലീസ് സമയത്ത് വേണ്ടത്ര വിജയം ആ സിനിമയ്ക്ക് ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ 'റോക്ക് എൻ റോൾ' ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗത്തെക്കുറിച്ച് പറയുകയാണ് നടി ശ്വേത മേനോൻ. ചിത്രത്തില്‍ എലീന എന്ന കഥാപാത്രമായിട്ടാണ് ശ്വേത മേനോന്‍ അഭിനയിച്ചത്. ഇവർക്ക് പുറമേ മുകേഷ്, സിദ്ധിഖ്, ലാൽ, റഹ്‌മാൻ, ഹരിശ്രീ അശോകൻ, റായ് ലക്ഷ്മി തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിരുന്നു.

സിനിമയ്ക്ക് ഇന്ന് കാണുന്നത് അല്ലാതെ മറ്റൊരു ക്ലൈമാക്സ് ഉണ്ടായിരുന്നെന്നും അതായിരുന്നെങ്കിൽ കുറച്ചു കൂടി സിനിമ നന്നായേനെ എന്നും ശ്വേതാ മേനോൻ പറഞ്ഞു. അവസാന നിമിഷം ലാലേട്ടന്റെ ഫാന്‍സിന് ആ ക്ലൈമാക്‌സ് പറ്റില്ലെന്ന് പറഞ്ഞിട്ടാണ് ക്ലൈമാക്സ് മാറ്റിയതെന്നും നടി പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

‘റോക്ക് എന്‍ റോള്‍ സിനിമയുടെ ക്ലൈമാക്‌സ് സത്യത്തില്‍ അതല്ലായിരുന്നു. ക്ലൈമാക്‌സില്‍ ഞാന്‍ കൂടെ ഉണ്ടാവേണ്ടതായിരുന്നു. ഇപ്പോള്‍ ഒരുപാട് മാറ്റം വന്നല്ലോ. ഏത് ക്ലൈമാക്‌സും പ്രേക്ഷകര്‍ ആക്‌സെപ്റ്റ് ചെയ്യുന്നതാണ്. പക്ഷെ അന്ന് അങ്ങനെയല്ല. ഒരു ഹീറോയും ഹീറോയിനും വേണം. അവരുടെ പാട്ട് വേണം. റോക്ക് എന്‍ റോളില്‍ എന്റെ കഥാപാത്രവും ലാലേട്ടന്റെ കഥാപാത്രവും ഒരു ബഡി – ബഡി കഥാപാത്രമാണ്. രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്. അവസാന നിമിഷം ലാലേട്ടന്റെ ഫാന്‍സിന് ആ ക്ലൈമാക്‌സ് പറ്റില്ലെന്ന് പറഞ്ഞിട്ടാണ് മാറ്റുന്നത്. അവസാനം ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു. എന്നാല്‍ ആ ട്വിസ്റ്റ് അവിടെ നടന്നില്ല. അതുണ്ടായിരുന്നെങ്കില്‍ നന്നായേനെ ,’ ശ്വേത മേനോന്‍ വ്യക്തമാക്കി.

Shweta Menon says that there was a different climax to the film 'Rock n Roll' than the one we see today, and if that was the case, the film would have been a little better.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT