A scene from the Rapper Vedan's Mauna Loa album
വേടന്‍റെ മോണലാവയിലെ ഒരു രംഗം ( Rapper Vedan )Screen grab/ VEDAN with word

വേടന്റെ പ്രേമപ്പാട്ട് 'മോണലാവ'യെ ഏറ്റെടുത്ത് ആരാധകർ; ഒഫീഷ്യൽ വീഡിയോ പുറത്ത്

'വേടന്‍ വിത്ത് വേഡ്' എന്ന യൂട്യൂബ് ചാനലിലൂടേയാണ് ഒഫീഷ്യല്‍ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്
Published on

റാപ്പര്‍ വേടന്‍റെ ഏറ്റവും അടുത്ത് പുറത്ത് വന്ന പാട്ടാണ് 'മോണലാവ'. സ്റ്റേജ് പരിപാടികളിലൂടേയും ടീസര്‍ വീഡിയോയിലൂടേയും ആഘോഷിക്കപ്പെട്ട മോണലോവയുടെ ഒഫീഷ്യല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 'വേടന്‍ വിത്ത് വേഡ്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഒഫീഷ്യല്‍ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

തന്‍റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ 'മോണലേവ'യെ വിശേഷിപ്പിച്ചിരുത്. പ്രേമപ്പാട്ടിന്‍റെ വീഡിയോ പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. വീഡിയോ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഗാനം വീണ്ടും വൈറലായി.

A scene from the Rapper Vedan's Mauna Loa album
നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു

പാട്ടിന്‍റെ വരികളോട് ചേര്‍ന്നുനില്‍ക്കുന്ന തരത്തിലുള്ള വിഷ്വല്‍സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബല്‍റാം ജെ.യാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്, അഭി ശങ്കറിന്റേതാണ് ക്യാമറ. വിഡിയോ പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. മലയാളികള്‍ക്കൊപ്പം നിരവധി തമിഴ് ആരാധകരും വേടന്‍റെ പാട്ടിന് കമന്‍റിട്ട് വിഡിയോക്ക് കീഴിലെത്തിയിരുന്നു. 

Rapper Vedan's latest song is 'Mauna Loa'. The official video for 'Mauna Loa', which was celebrated through stage shows and teaser videos, has now been released. The official video has been released through the YouTube channel 'VEDAN with Word'.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com