നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
Shefali Jariwala Of 'Kaanta Laga', Bigg Boss Fame Dies At 42
ഷെഫാലി ജരിവാല
Updated on
2 min read

മുംബൈ: നടിയും ബിഗ് ബോസ് താരവും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. 42 വയസ്സായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

2002ല്‍ പുറത്തിറങ്ങിയ 'കാന്തലഗ' എന്ന ഗാനത്തില്‍ അഭിനയിച്ചതോടെയാണ് ഷെഫാലി അറിയപ്പെടുന്ന താരമായി മാറിയത്. പിന്നാലെ ബിഗ് ബോസ് 13 സീസണും ഇവരെ താരപദവിയിലേക്ക് ഉയര്‍ത്തി. 2015ല്‍ നടന്‍ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു. ഭര്‍ത്താവിനൊപ്പം 'നാച്ച് ബാലിയേ' എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ 5, 7 സീസണുകളിലും ഷെഫാലി പങ്കെടുത്തിരുന്നു.

Shefali Jariwala
ഷെഫാലി ജരിവാല
Shefali Jariwala Of 'Kaanta Laga', Bigg Boss Fame Dies At 42
'സുരയ്ക്ക് എല്ലാവരോടും സ്നേഹമാണ്'; സ്വയം ട്രോളി സുരേഷ് ​ഗോപി, മറുപടിയുമായി മകൻ മാധവും
Shefali Jariwala
ഷെഫാലി ജരിവാല
Shefali Jariwala
ഷെഫാലി ജരിവാല
Shefali Jariwala Of 'Kaanta Laga', Bigg Boss Fame Dies At 42
'അടുത്ത കാലത്തൊന്നും കണ്ണപ്പ ഒടിടിയിൽ വരില്ല, അതാണ് എന്റെ ഡീൽ'; വിഷ്ണു മഞ്ചു
Summary

2004 ല്‍ സല്‍മാന്‍ ഖാനും അക്ഷയ് കുമാറും അഭിനയിച്ച 'മുജ്സെ ഷാദി കരോഗി' എന്ന ചിത്രത്തിലും അഭിനയിച്ചു. 'രാത്രി കെ യാത്രി 2' എന്ന വെബ് സീരീസില്‍ ലൈംഗിക തൊഴിലാളിയായി വേഷമിട്ട ഷെഫാലിയുടെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.

Summary

Actress Shefali Jariwala, recognized for her participation in Bigg Boss 13, has tragically died at the age of 42. She reportedly suffered a cardiac arrest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com