'അടുത്ത കാലത്തൊന്നും കണ്ണപ്പ ഒടിടിയിൽ വരില്ല, അതാണ് എന്റെ ഡീൽ'; വിഷ്ണു മഞ്ചു

ഒരു പത്ത് ആഴ്ചത്തേക്ക് കണ്ണപ്പ ഒടിടിയിലേക്ക് വരില്ല.
Kannappa
KannappaFacebook
Updated on
1 min read

തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം കണ്ണപ്പ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. മോഹന്‍ലാലും പ്രഭാസും അക്ഷയ് കുമാറും ഉള്‍പ്പെടെ തെന്നിന്ത്യയിലെയും ബോളിവുഡിലെയും വമ്പന്‍ താരനിര തന്നെ ഒന്നിച്ചിട്ടുണ്ട് കണ്ണപ്പയിൽ. മോഹൻലാലും പ്രഭാസും തകർത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസിനെക്കുറിച്ച് നടൻ വിഷ്ണു മഞ്ചു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ചിത്രത്തിന്‍റെ പ്രീ റിലീസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തെങ്ങും തന്‍റെ ചിത്രം ഒടിടിയിലെത്തുകയില്ലെന്ന് വിഷ്ണു പറഞ്ഞു.

'എനിക്ക് നല്ല സ്വാതന്ത്ര്യമുണ്ട്. ഒരു പത്ത് ആഴ്ചത്തേക്ക് കണ്ണപ്പ ഒടിടിയിലേക്ക് വരില്ല. അതാണ് എന്‍റെ ഡീല്‍. പിന്നെ ഒടിടി റിലീസിനായി എനിക്ക് സമ്മര്‍ദവുമില്ല. പ്രേക്ഷകരിലേക്ക് ഏറ്റവും മികച്ചത് എത്തിക്കുക എന്നതാണ് എന്‍റെ ഉദ്ദേശം,' വിഷ്ണു പറഞ്ഞു.

Kannappa
'എന്റെ ശിവനേ...'; അവതാരപ്പിറവികളുടെ 'കണ്ണപ്പ'- Kannappa Review

കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദൻ എന്നിവരാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കേരളത്തില്‍ ആശിര്‍വാദ് സിനിമാസ് 230-ല്‍പ്പരം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത്. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

Kannappa
സിനിമയ്ക്ക് 'ജാനകി' എന്ന പേരിട്ടാല്‍ എന്താണ് കുഴപ്പം? സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി

രുദ്ര എന്ന കഥാപാത്രമായി പ്രഭാസും ശിവന്‍ ആയി അക്ഷയ് കുമാറും എത്തുന്നു. മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത ചിത്രം 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് നിര്‍മിച്ചിരിക്കുന്നത്.

Summary

Actor Vishnu Manchu on Kannappa s OTT Release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com