Sithara Vijayan ഇൻസ്റ്റ​ഗ്രാം
Entertainment

'ഒരിക്കലും കല്യാണം കഴിക്കില്ല എന്ന് തീരുമാനിക്കുന്നത് ആ അസുഖം കണ്ടെത്തിയപ്പോൾ'; വെളിപ്പെടുത്തി നടി സിത്താര വിജയൻ

'ഡയബറ്റിക്സ് വന്നാൽ കല്യാണം നടക്കില്ല' എന്നാണ് ആദ്യം കമന്റ് കേട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഒരിക്കലും വിവാഹം കഴിക്കില്ലെന്ന തീരുമാനമെടുത്തതിനെ കുറിച്ച് തുറന്നുപറഞ്ഞ് നടിയും അവതാരകയുമായ സിത്താര വിജയൻ. ടൈപ്പ് 1 ഡയബറ്റിക്സ് ഉള്ളതിനാലാണ് അത്തരമൊരു തീരുമാനത്തിലേക്ക് എത്തേണ്ടിവന്നതെന്നാണ് സിത്താര തുറന്നുപറഞ്ഞത്. ഡയബറ്റിക്സ് വന്നതിനുശേഷമുള്ള ജീവിതത്തെക്കുറിച്ചും അതിജീവനത്തക്കുറിച്ചും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സിത്താര തുറന്നുപറഞ്ഞത്.

ഇൻസുലിന്‍ പമ്പ് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് സിത്താര വിഡിയോ പങ്കുവച്ചത്. സൈജു കുറുപ്പ് നായകനായെത്തുന്ന പുതിയ ചിത്രം 'ഹരിവരാസന'ത്തിലെ നായികയാണ് സിത്താര. "ഒരിക്കലും വിവാഹം കഴിക്കില്ല എന്ന തീരുമാനമെടുക്കുന്നത് 2021ൽ എനിക്ക് ഡയബറ്റിക്സ് ഉണ്ടെന്ന് കണ്ടെത്തിയപ്പോഴാണ്.

'ഡയബറ്റിക്സ് വന്നാൽ കല്യാണം നടക്കില്ല' എന്നാണ് ആദ്യം കമന്റ് കേട്ടത്. സാഹചര്യങ്ങളുടെ ചാപല്യം മൂലം തീരുമാനം ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഇപ്പോഴും അതിലൊരു മാറ്റമില്ല. ഞാൻ സിത്താര വിജയൻ, 28 വയസ്, ഞാൻ ഡയബറ്റിക് ആണ്. ചില അസുഖങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ അതിനെക്കുറിച്ച് പറഞ്ഞുതരാനോ ധൈര്യമായിട്ട് ഇരിക്ക് എന്ന് പറഞ്ഞു തരാനോ ആരുമില്ലാത്തതാണ് ആദ്യത്തെ പ്രശ്നം.

എന്താണ് ഇത്, എന്തുകൊണ്ടാണ് ഇത് എന്നെല്ലാം അന്വേഷിച്ചിറങ്ങണം. രണ്ട് വർഷം മുൻപ് ഡയബറ്റിക്സിനെ കുറിച്ച് ഒരു വിഡിയോ ഇട്ടപ്പോഴാണ് മുതിർന്നവരേക്കാൾ കുട്ടികളാണ് ഇതിൽ ഏറെ ബുദ്ധിമുട്ടുന്നത് എന്ന് മനസ്സിലായത്. രണ്ടും മൂന്നും വയസ്സുള്ള കുട്ടികൾ തനിയെ ഇൻസുലിൻ എടുക്കുന്നത് കണ്ടപ്പോള്‍ അവരെയും അവരുടെ രക്ഷിതാക്കളെയും ഞാൻ നമിക്കുന്നു.

എന്നെ അത്തരം ഒരു അവസ്ഥയിലേക്ക് എത്തിച്ചില്ലല്ലോ എന്ന് ഞാൻ സ്വയം ആശ്വസിക്കുകയും ദൈവത്തോട് നന്ദി പറയും. എന്റെ ഗ്ലൂക്കോസ് ലെവൽ എന്റെ നിയന്ത്രണത്തിലല്ല. ജീവിതത്തിൽ സ്ഥിരത കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ. പക്ഷേ എന്തു കഴിക്കുന്നു എന്നതിൽ എനിക്ക് നിയന്ത്രണമുണ്ട്.

ഈ രോഗാവസ്ഥയെ സംബന്ധിക്കുന്ന ആശയക്കുഴപ്പങ്ങളെക്കുറിച്ച് തുറന്നുപറയണമെന്നാണ് എനിക്ക്. ഈ അവസ്ഥയിൽ ബുദ്ധിമുട്ടുന്നവരെക്കുറിച്ച് പറയാനുള്ളത് ഞാൻ എപ്പോഴും കേൾക്കാൻ ആഗ്രഹിച്ച വാക്കുകളാണ്. സാരമില്ല, എല്ലാം ശരിയാകും. നമുക്ക് വഴിയുണ്ടാക്കാമേ എന്നാണ്".- സിത്താര പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Actress Sithara Vijayan talks about her health condition.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വരുന്നു ഇരട്ട ന്യൂനമര്‍ദ്ദം; ശനിയാഴ്ച വരെ പരക്കെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

സൂപ്പർ ഹീറോയായി സന്ദീപ് പ്രദീപ്; കോസ്മിക് സാംസണ്‍ റിലീസ് തിയ്യതി

ഗുരുവായൂർ ദേവസ്വത്തിൽ 19 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ; അഭിമുഖം 27ന്

'മറ്റൊരു SIR ആകരുത്'; സെന്‍സസ് ചട്ട ഭേദഗതിക്കെതിരെ സിപിഎം; എംഎ ബേബി രാഷ്ട്രപതിക്ക് കത്തെഴുതി

ഭിന്നശേഷിക്കാര്‍ക്ക് സുഗമമായ യാത്ര; ദുബൈ വിമാനത്താവളത്തില്‍ നൂതന സാങ്കേതികവിദ്യ പരീക്ഷണം