

ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് 'രാമായണ'. സായ് പല്ലവിയാണ് ചിത്രത്തിൽ സീതയായെത്തുന്നത്. ചിത്രത്തിൽ അഭിനയിക്കുന്നതിനായി നടി വെജിറ്റേറിയനായി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പരന്നിരുന്നു. എന്നാൽ ഒരു വർഷം മുൻപ് നൽകിയ അഭിമുഖത്തിൽ തന്റെ ജപ്പാൻ യാത്രയെക്കുറിച്ചുള്ള സായ് പല്ലവിയുടെ വാക്കുകളാണ് ചർച്ചയാകുന്നത്.
ജപ്പാന്‍ യാത്രയില്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ കാര്യം ഭക്ഷണമായിരുന്നുവെന്ന് നടി പറയുന്നു. "ഷൂട്ടിങ്ങിനായി ഒരു മാസം ജപ്പാനില്‍ പോയിരുന്നു. അവിടെ വെജിറ്റേറിയന്‍ ഭക്ഷണം ലഭ്യമല്ലായിരുന്നു. വെജ് എന്ന കരുതി കഴിച്ച ഭക്ഷണത്തില്‍ പോലും ചിക്കന്‍ ബ്രോത്ത് ഉണ്ടായിരുന്നു. അന്ന് ഞാന്‍ അത് കഴിച്ചു, കുഴപ്പമുണ്ടായിരുന്നില്ല.
എന്നാല്‍ എന്റെ ആരോഗ്യത്തിന് വേണ്ടി മറ്റൊരു മൃഗത്തിന്റെ ജീവന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എപ്പോഴും, എവിടെ പോയാലും വെജിറ്റേറിയന്‍ ആയിരിക്കും. ജീവൻ പോയാലും മാംസം കഴിക്കില്ല".- സായ് പല്ലവി പറഞ്ഞു. സിനിമകളുടെ റിലീസ് സമയത്തോ മറ്റ് വിശേഷങ്ങളുടെ സമയത്തോ തനിക്കെതിരെ നിരന്തരം വ്യാജ വാർത്തകളും ഗോസിപ്പുകളും പ്രചരിപ്പിക്കുന്നതിനെതിരെ മുൻപ് എക്സ് ഹാൻഡിലിലൂടെ ശക്തമായ ഭാഷയിലാണ് താരം പ്രതികരിച്ചിരുന്നത്.
തന്റെ ഭക്ഷണശീലങ്ങൾ 'രാമായണം' സിനിമക്ക് വേണ്ടി മാത്രം പുതുതായി എടുത്ത തീരുമാനമല്ലെന്നും വർഷങ്ങളായി താൻ പിന്തുടരുന്ന ജീവിതശൈലിയാണെന്നും താരം ഇതിലൂടെ അടിവരയിട്ടുറപ്പിച്ചു. സംവിധായകന്‍ നിതീഷ് തിവാരി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'രാമായണ'.
ബോളിവുഡ് താരം രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ ശ്രീരാമനായി എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ദസറ മുതല്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. നവംബർ ആറിനാണ് ചിത്രം റിലീസിനെത്തുന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates