സ്‌നേഹ ബാബുവും അഖില്‍ സേവ്യറും /ചിത്രം ഇന്‍സ്റ്റഗ്രാം 
Entertainment

നടി സ്‌നേഹ ബാബു വിവാഹിതയായി; വരന്‍ 'കരിക്ക്' ടീമിലെ അഖില്‍ സേവ്യര്‍

വിവാഹത്തിന്റെ ചിത്രങ്ങള്‍ സ്‌നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

രിക്ക് വെബ് സീരിസുകളിലൂടെ ശ്രദ്ധ നേടിയ സ്‌നേഹ ബാബു വിവാഹിതയായി. കരിക്ക് ടീമിന്റെ സാമര്‍ത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായ അഖില്‍ സേവ്യറാണ് വരന്‍. 'സാമര്‍ത്ഥ്യ ശാസ്ത്ര'ത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും ആ സൗഹൃദം പ്രണയമാകുന്നതും. ഈ സീരീസില്‍ ഒരു പ്രധാന വേഷത്തില്‍ സ്‌നേഹയും എത്തിയിരുന്നു.

വിവാഹത്തിന്റെ ചിത്രങ്ങള്‍ സ്‌നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌നേഹ റീല്‍സുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധര്‍വന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേമായ വേഷങ്ങളിലും സ്‌നേഹ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വിവാഹത്തില്‍ 'കരിക്ക്' താരങ്ങളെല്ലാവരും തന്നെ എത്തിയിരുന്നു. അര്‍ജുന്‍ രത്തന്‍, ശബരീഷ്, കിരണ്‍ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാര്‍, അനഘ മരിയ വര്‍ഗ്ഗീസ്, നീലിന്‍ സാന്‍ഡ്ര എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

ഗ്രേസി-ബാബു ദമ്പതികളുടെ മകളായി 1997 മെയ് 18ന് മുംബൈയിലെ ഗോരെഗാവിലാണ് സ്‌നേഹയുടെ ജനനം. സെന്റ് തോമസ് ഹൈ സ്‌കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജ്, ഗോരെഗാവിലായിരുന്നു സ്‌നേഹയുടെ പഠനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖത്തർ എണ്ണക്കപ്പലിലും, കുവൈത്ത് വിമാനത്താവളത്തിലും ആക്രമണം; ഗള്‍ഫില്‍ തിരിച്ചടി തുടര്‍ന്ന് ഇറാന്‍

അടുക്കളയില്‍ നിന്ന് കിടപ്പറയിലേക്ക്; ഇറാന്‍ യുദ്ധം ഇന്ത്യയുടെ കോണ്ടം വ്യവസായത്തെ ബാധിക്കുന്നു, വില കൂടുമോ?

'പുതിയ പ്രസിഡന്റ് ബുദ്ധിമാന്‍', ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടെന്ന് ട്രംപ്

വീണ്ടും കുതിച്ച് സ്വര്‍ണവില; ഇന്ന് രണ്ടുതവണയായി കൂടിയത് 2500ലധികം രൂപ

പ്രതിരോധ വകുപ്പിൽ പ്രോജക്ട് എൻജിനീയർ ആകാം, ഭണ്ഡാര ഓർഡനൻസ് ഫാക്ടറിയിൽ 30 ഒഴിവുകൾ; ഏപ്രിൽ 11 വരെ അപേക്ഷിക്കാം

SCROLL FOR NEXT