ചിത്രം: ഫേസ്ബുക്ക് 
Entertainment

'വായൂ ഭക്ഷിക്കൂ'; വണ്ണം കുറയ്ക്കാന്‍ ഐഡിയ ചോദിച്ച ആരാധികയോട് സൊനാക്ഷി 

നാക്ക് മൂക്കില്‍ മുട്ടിക്കാമോ എന്ന ചോദ്യത്തിനാകട്ടെ വളരെ ​ഗൗരവമായിതന്നെ മറുപടി കൊടുത്തിട്ടുമുണ്ട് താരം

സമകാലിക മലയാളം ഡെസ്ക്

ഞൊടിയിടയില്‍ തമാശ പറയുന്ന പ്രകൃതമാണ് നടി സൊനാക്ഷി സിന്‍ഹയുടേത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കുന്നതിനിടയിലും താരം പതിവ് വിട്ടില്ല. 'ആസ്‌ക് മീ എനിത്തിങ്' എന്ന് കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസ് ഇട്ട താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. 

ഇതിനിടയിലാണ് ഒരാള്‍ നടിയോട് മെലിയാനുള്ള ടിപ്‌സ് ചോദിച്ചെത്തിയത്. ചോദ്യം വായിച്ചതും 'വായൂ ഭക്ഷിക്കൂ' എന്നായിരുന്നു താരത്തിന്റെ പ്രതികരണം. നാക്ക് മൂക്കില്‍ മുട്ടിക്കാമോ? എന്ന ചോദ്യത്തിന് തനിക്ക് ജീവിതത്തില്‍ അത്തരം ലക്ഷ്യങ്ങളൊന്നും ഇല്ലെന്നാണ് താരം പറഞ്ഞത്. ബിക്കിന് ചിത്രം ചോദിച്ച ആള്‍ക്കാകട്ടെ യഥാര്‍ത്ഥ ബിക്കിനിയുടെ ഒരു പടമാണ് സൊനാക്ഷി പങ്കുവച്ചു നല്‍കിയത്.

സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് മുമ്പേ 30 കിലോയോളം കുറച്ചായിരുന്നു സൊനാക്ഷിയുടെ വെയിറ്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍. അതേസമയം താന്‍ 95 കിലോ ആയിരുന്നപ്പോഴും ആത്മവിശ്വാസത്തിന് കുറവുണ്ടായിരുന്നില്ലെന്നും അപ്പോഴും ശാരീരികക്ഷമത ഉള്ള ആള്‍ തന്നെയായിരുന്നെന്നും നടി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

SCROLL FOR NEXT