സൊണാലി കുൽക്കർണി/ ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

സൊണാലി കുൽക്കർണി മലയാളത്തിലേക്ക്; മോഹൻലാൽ - ലിജോ ജോസ് ചിത്രത്തിലൂടെ അരങ്ങേറ്റം 

മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കാൻ മറാഠി നടി സൊണാലി കുൽക്കർണി. സൊണാലിയുടെ ആദ്യ മലയാള ചിത്രമാണ് ഇത്

സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കാൻ മറാഠി നടി സൊണാലി കുൽക്കർണി. സൊണാലിയുടെ ആദ്യ മലയാള ചിത്രമാണ് ഇത്. നടി തന്നെയാണ് ഇക്കാര്യം സമൂ‌ഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.  ഗ്രാൻഡ് മസ്തി, സിങ്കം റിട്ടേൺസ് തുടങ്ങി ബോളിവുഡ് സിനിമകളിലൂടെയും ശ്രദ്ധേയയാണ് സൊണാലി. വി കെ‌ പ്രകാശ് സംവിധാനം ചെയ്ത ഷട്ടർ സിനിമയുടെ മറാഠി റീമേക്കിൽ അഭിനയിച്ചത് സൊണാലിയാണ്. 

പുതിയ വർഷം, പുതിയ യാത്ര, പുതിയ നാട് എന്നാണ് സന്തോഷവാർത്ത പങ്കുവച്ച് സൊണാലി കുറിച്ചത്. ജീനിയസ് ലിജോ ജോസ് പെല്ലിശ്ശേരിക്കും ഇതിഹാസം മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നും നടി കുറിച്ചു. ഈ മാസം 10–ന് രാജസ്ഥാനിൽ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം ആരംഭിക്കും. 60 ദിവസത്തെ ഷൂട്ടിങ്ങാണ് പദ്ധതിയിട്ടിരിക്കുന്നത്. 

ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേൻ മൂവി മോൺസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് മലൈക്കോട്ടൈ വാലിബന്റെ നിർമാണം. ജോൺ മേരി ക്രിയേറ്റീവിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

SCROLL FOR NEXT