സോണിയ അഗര്‍വാള്‍ /ഫോട്ടോ: ട്വിറ്റർ 
Entertainment

മയക്കുമരുന്ന് കേസിൽ നടിയുടെ പേരും ചിത്രങ്ങളും, ആള് മാറി; നേരിട്ടത് കടുത്ത മാനസിക സംഘര്‍ഷം: സോണിയ അഗര്‍വാള്‍ 

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി

Author : സമകാലിക മലയാളം ഡെസ്ക്

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടിയും മോഡലുമായ സോണിയ അഗര്‍വാളിന് പകരം തന്റെ ചിത്രങ്ങൾ നൽകി കേസിലേക്ക് വലിച്ചിഴച്ചതിനെതിരെ തെന്നിന്ത്യന്‍ നടി സോണിയ അഗര്‍വാള്‍ രംഗത്ത്. ഇരുവരുടെയും പേരിലെ സാമ്യം മൂലം മോഡലിന്റെ ചിത്രങ്ങള്‍ക്ക് നടി സോണിയ അഗര്‍വാളിന്റെ ചിത്രങ്ങളും വിവരങ്ങളുമാണ് പല മാധ്യമങ്ങളും വാർത്തയിൽ ഉപയോ​ഗിച്ചത്. ഇതുമൂലം താൻ കടുത്ത മാനസിക സംഘര്‍ഷമാണ് നേരിട്ടതെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു. 

വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരന്തരമുള്ള കോളുകളോട് പ്രതികരിക്കുകയും ചോദ്യങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തു. താനും കുടുംബവും നേരിടേണ്ടി വന്ന മാനനഷ്ടത്തിനു മാധ്യമങ്ങള്‍ക്കെതിരേ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സോണിയ ട്വീറ്റ് ചെയ്തു. 

ഷിജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഗ്രാന്‍ഡ്മാ എന്ന തമിഴ് മലയാളം ദ്വിഭാഷാ ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് താരം. തിരുവനന്തപുരത്താണ് താരം ഇപ്പോള്‍. ‌ഫ്‌ളാറ്റില്‍ നിന്ന് മയക്കുമരുന്നു കഞ്ചാവും പിടിച്ചെടുത്തതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് മയക്കുമരുന്നു കേസില്‍ നടിയും മോഡലുമായ സോണിയ അഗര്‍വാള്‍ കസ്റ്റഡിയിലായത്. സംഭവത്തെക്കുറിച്ച് കൃത്യമായി അന്വേഷിക്കാതെ തന്റെ പേരിൽ വ്യാവാർത്തകൾ പ്രചരിപ്പിച്ചവരെ നിയമപരമായി നേരിടുമെന്ന് നടി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

ഗ്യാനേഷ് കുമാര്‍ വെറും പരല്‍മീന്‍, ലക്ഷ്യം നരേന്ദ്ര മോദിയുടെ രാജി: കെസി വേണുഗോപാല്‍

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം

സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം, കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?