സൗപർണിക സുഭാഷ്/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

മഞ്‌ജുവിന്റെ ലുക്കിൽ സൗപർണിക, തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ആരാധകർ, വൈറൽ ഫോട്ടോഷൂട്ട്

ആയിഷയിൽ മഞ്ജുവിന്റെ രണ്ട് ലുക്കുകളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

നിലമ്പൂർ ആയിഷയുടെ ജീവിതകഥ പറയുന്ന മഞ്ജു വാര്യർ ചിത്രം 'ആയിഷ' മികച്ച പ്രേക്ഷക പ്രശംസ നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ മ‍ഞ്‌ജുവിന്റെ മേക്കോവറും വസ്‌ത്രധാരണവും ഏറെ ശ്രദ്ധനേടിയിരുന്നു. അതേ മേക്കോവർ പുനരാവിഷ്കരിച്ചിരിക്കുകയാണ് പ്രശസ്‌ത സീരിയൽ താരം സൗപർണിക സുഭാഷ്. താരത്തിന്റെ മേക്കോവർ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ചിത്രത്തിൽ മഞ്ജുവിന്റെ രണ്ട് ലുക്കുകളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിൽ പ്രഭുദേവ നൃത്തസംവിധാനം ചെയ്‌ത കണ്ണില് കണ്ണില് ... എന്ന ​ഗാനത്തിലെ മഞ്ജുവിന്റെ ലുക്കാണ് ഒന്ന്. കേളി ഹെയർ സ്റ്റൈലിൽ ലുക്കിൽ ചു‌വന്ന ലോങ് സ്ലീവ് ടോപ്പും കളർഫുൾ ഫ്രിൽ സ്‌കർട്ടുമാണ് വേഷം.​ ഗ്രേ ടോപ്പും നീല ഉടുപ്പും ചേർന്ന മെയ്‌ഡ് ലുക്കാണ് രണ്ടാമത്തേത്. മേക്കപ്പ് ആർട്ടിസ്റ്റ് രേഷ്‌മ ഷിബുവാണ് ഫോട്ടോഷൂട്ടിന് പിന്നിൽ.

ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. രൂപത്തിലും ഭാവത്തിലും ശരിക്കും മഞ്ജു വാര്യരെ പോലെ തന്നെയുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. സോന വെഡ്ഡിങ് കമ്പനിയാണ് ചിത്രങ്ങൾ പകർത്തിയത്. മലയാള സീരിയൽ രം​ഗത്ത് സജീവമാണ് സൗപർണിക സുഭാഷ്. താരത്തിന്റെ ഫാഷൻ ഫോട്ടോഷൂട്ടുകൾ നേരത്തെയും വൈറലായിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT