ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഉമ്മിയുടെ 30 വർഷം പഴയ ബനാറസി സാരി; മൈഥിലിയുടെ വിവാഹത്തിന് ശ്രിന്ദയുടെ വേഷം സ്പെഷ്യൽ 

കൂട്ടുകാരിയുടെ ജീവിതത്തിലെ സുപ്രധാന ദിനം ആഘോഷിക്കുന്നതിന്റെ സന്തോഷവും ആവേശവും ശ്രിന്ദയിലും പ്രകടമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിലെ സൗഹൃദങ്ങൾ ഏപ്പോഴും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇത്തരത്തിൽ ഏറെക്കാലത്തെ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് നടി ശ്രിന്ദയും നടി മൈഥിലിയും. ഉറ്റചങ്ങാതിമാരാണ് ഇരുവരും. ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ഇവർ മുമ്പും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

വ്യാഴാഴ്ച മൈഥിലിയുടെ വിവാഹത്തിന് ശ്രദ്ധാകേന്ദ്രമായിരുന്നതും പ്രിയ സുഹൃത്ത് ശ്രിന്ദ തന്നെ. കൂട്ടുകാരിയുടെ ജീവിതത്തിലെ സുപ്രധാന ദിനം ആഘോഷിക്കുന്നതിന്റെ സന്തോഷവും ആവേശവും ശ്രിന്ദയിലും പ്രകടമായിരുന്നു. ഇപ്പോഴിതാ മൈഥിലിയുടെ വിവാഹത്തിന് താൻ ധരിച്ച സാരിയുടെ പ്രത്യേകത പങ്കുവച്ചിരിക്കുകയാണ് നടി. 

​ഗോൾഡൻ യെല്ലോ നിറത്തിലെ സാരി തന്റെ ഉമ്മിയുടെ ശേഖരത്തിൽ നിന്നുള്ളതാണെന്ന് ശ്രിന്ദ പറഞ്ഞു. 30 വർഷം പഴക്കമുള്ള ബനാറസി സാരിയാണ് ഇത്. സാരികൾ ധരിക്കുമ്പോൾ ഉമ്മിയുടെ അലമാരിയിലുള്ളത് ഉടുക്കുന്നത്ര പ്രിയങ്കരമായി മറ്റൊന്നില്ലെന്നാണ് ശ്രിന്ദ പറയുന്നത്. 

വ്യാഴാഴ്ച ഗുരുവായൂരിൽ വച്ചാണ് നടി മൈഥിലിയും ആർട്ടിടെക്റ്റ് ആയ സമ്പത്തും വിവാഹിതരായത്. കൊച്ചിയിൽ വച്ച് സിനിമയിലെ സുഹൃത്തുക്കൾക്കായി റിസപ്ഷനും ഒരുക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം