സുനൈനയും ഖാലിദ് അമേരിയും Instagram
Entertainment

വീണ്ടും വിവാഹനിശ്ചയ ചിത്രം! നടി സുനൈനയും ദുബായ് വ്ലോ​ഗർ ഖാലിദ് അമേരിയും വിവാഹിതരാകുന്നു ?

കഴിഞ്ഞ ദിവസവും ഖാലിദ് വിവാഹനിശ്ചയ ചിത്രം പങ്കുവച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

നടി സുനൈനയും ദുബായിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ ഖാലി​ദ് അൽ അമേരിയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ. ജൂൺ അഞ്ചിന് വിവാഹനിശ്ചയ ചിത്രം സുനൈന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരുന്നു. വിവാഹമോതിരം അണിഞ്ഞുള്ള രണ്ട് കൈകൾ പരസ്പരം ചേർത്തു പി‍ടിച്ച ചിത്രമാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ഇതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരാകുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. കഴിഞ്ഞ ദിവസവും ഖാലിദ് വിവാഹനിശ്ചയ ചിത്രം പങ്കുവച്ചിരുന്നു. വ്ലോ​ഗുകളിലൂടെ മലയാളികൾക്കി‌ടയിലും സുപരിചിതനാണ് ഖാലിദ്. ടർബോ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഖാലിദ് മമ്മൂട്ടിയുമായി നടത്തിയ അഭിമുഖം വൈറലായിരുന്നു.

എന്നാൽ വിവാഹത്തെ സംബന്ധിക്കുന്ന വാർത്തകളോടൊന്നും ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല. അതേസമയം ഖാലിദ് ഇപ്പോൾ ഇന്ത്യയിലെത്തിയിട്ടുണ്ട്. ചെന്നൈയിലെ ഒരു റെസ്റ്റൊറന്റിൽ നിന്നുള്ള ചിത്രങ്ങൾ ഖാലിദ് ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. തമിഴ് സിനിമകളിലാണ് സുനൈന കൂടുതൽ അഭിനയിച്ചിട്ടുള്ളത്. ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്ത തമിഴ് ക്രൈം ത്രില്ലർ ഇൻസ്പെക്ടർ ഋഷിയിലാണ് താരം ഒടുവിൽ അഭിനയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബെസ്റ്റ് ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം അഭിനയിച്ചിരുന്നു. നാൽപ്പതുകാരനായ ഖാലിദ് അമേരി ആറ് മാസം മുൻപാണ് വിവാഹമോചിതനായത്. സൽമ മുഹമ്മദ് ആയിരുന്നു ഖാലിദിന്റെ ആദ്യ ഭാര്യ. ഈ വർഷം ഖാലിദും സുനൈനയും തമ്മിൽ വിവാഹിതരാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും