ചിത്രം: ഫേസ്ബുക്ക് 
Entertainment

'ഒരുമിച്ച്  അഭിനയിക്കണമെന്ന് തോന്നിയ ചുരുക്കും ചിലരിൽ ഒരാൾ'; സഞ്ചാരി വിജയുടെ വിയോ​ഗത്തിൽ സുരഭി ലക്ഷ്മി 

സഞ്ചാരി വിജയുടെ വിയോ​ഗം വിശ്വസിക്കാനാവാതെ നടി സുരഭി ലക്ഷ്മി

Author : സമകാലിക മലയാളം ഡെസ്ക്

വാഹനാപകടത്തിൽ മരിച്ച ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ കന്നട നടൻ സഞ്ചാരി വിജയുടെ വിയോ​ഗം വിശ്വസിക്കാനാവാതെ നടി സുരഭി ലക്ഷ്മി. ഒരുമിച്ച്  അഭിനയിക്കണമെന്ന് തോന്നിയ ചുരുക്കും ചില അഭിനേതാക്കളിൽ ഒരാളാണ് സഞ്ചാരി വിജയെന്ന് സുരഭി പറഞ്ഞു. 

ബെംഗളൂരുവിലെ എൽ ആൻഡ് ടി സൗത്ത് സിറ്റിയിലെ ജെപി നഗറിൽവച്ച് ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാവിലെയാണ് മരിച്ചത്.  തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. 

സുരഭിയുടെ കുറിപ്പ്

ഒരുമിച്ച്  അഭിനയിക്കണമെന്ന് തോന്നിയ ചുരുക്കും ചില അഭിനേതാക്കളിൽ ഒരാൾ. കന്നഡ തീയേറ്റർ ആർട്ടിസ്റ്റും National Film Award winner ഉം ആയ എൻ്റെ പ്രിയ സുഹൃത്ത് സഞ്ചാരി വിജയ്, "നാൻ അവനല്ല അവളു"  സിനിമയിലെ  സഞ്ചാരി വിജയുടെ അഭിനയം കണ്ടിട്ട് ഞാൻ അത്ഭുതപെട്ടിട്ടുണ്ട് ♥️. ആ സിനിമയ്ക്ക് അദ്ദേഹത്തിന് മികച്ച നടനുള്ള നാഷണൽ അവാർഡും ലഭിച്ചു, ഗിരീഷ് കർണാടിന്റെ ബയോപിക്കിൽ അദ്ദേഹമാണ് ഗിരീഷ് കർണാട്ആയി അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോൾ വളരെയധികം സന്തോഷവും പ്രതീക്ഷയും ആയിരുന്നു,ഒരുപാട് വേഷങ്ങൾ ചെയ്യാൻ ഇരിക്കെയാണ് അദ്ദേഹം ബൈക്ക് ആക്സിഡന്റ്ൽ നമ്മളോട് വിട പറഞ്ഞത്. വിശ്വസിക്കാനാവുന്നില്ല......
#sancharivijay

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

'നിങ്ങളെ രക്ഷിക്കാന്‍ ആരും വരില്ല, സ്വന്തം കാലില്‍ നിന്ന ശേഷം മതി കല്യാണം'; യുവതികളോട് കങ്കണ

ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, പരാജയം എല്‍ഡിഎഫിന്റെ അവസാനമല്ലെന്ന് പിണറായി, സഞ്ജുവിനെ തഴഞ്ഞു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

മെറ്റയിലെ കൂട്ടപ്പിരിച്ചുവിടല്‍ നാളെ, പുലര്‍ച്ചെ ഇമെയില്‍ സന്ദേശം എത്തും, 8,000 പേര്‍ക്ക് ജോലി പോകും

SCROLL FOR NEXT